പടിഞ്ഞാറന്‍ ആഫ്രികയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന; ഒരാള്‍ മരിച്ചു, മരണനിരക്ക് 88 ശതമാനം
Aug 10, 2021, 13:14 IST
ജനീവ: (www.kvartha.com 10.08.2021) പടിഞ്ഞാറന്‍ ആഫ്രികയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപോര്‍ട് ചെയ്തായി ലോകാരോഗ്യ സംഘടന തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഗിനിയയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വവ്വാലില്‍ നിന്നാണു മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും.
ഗിനിയയിലെ ഗ്വകെഡോയില്‍ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് രോഗബാധ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം നടത്തിയ പരിശോധനയില്‍ എബോള നെഗറ്റീവായെങ്കിലും മാര്‍ബര്‍ഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്.
'മാര്‍ബര്‍ഗ് വൈറസ് കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.' ആഫ്രികയിലെ ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. മത്ഷിദിസോ മൊയ്തി പറഞ്ഞു.
1967 മുതല്‍ 12 തവണ മാര്‍ബര്‍ഗ് ബാധ ആഫ്രികയില്‍ ഉണ്ടായിട്ടുണ്ട്, ഇതില്‍ കൂടുതലും തെക്കന്‍, കിഴക്കന്‍ ആഫ്രികയിലായിരുന്നു. 88 ശതമാനം വരെ മരണനിരക്ക് ഉണ്ടാക്കാവുന്ന വൈറസാണിത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.