Killed | 'ഈജിപ്തിൽ ഇസ്രാഈലി പൗരന്മാർക്ക് നേരെ വെടിയുതിർത്ത് പൊലീസുകാരൻ'; വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്
Oct 8, 2023, 17:02 IST
അലക്സാണ്ട്രിയ: (KVARTHA) മെഡിറ്ററേനിയൻ നഗരമായ അലക്സാണ്ട്രിയയിൽ വിനോദസഞ്ചാരികൾക്ക് നേരെ ഒരു ഈജിപ്ഷ്യൻ പൊലീസുകാരൻ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് ഇസ്രാഈലി പൗരന്മാരും ഒരു ഈജിപ്തുകാരനും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
അലക്സാണ്ട്രിയ സന്ദർശിക്കാനെത്തിയ ഇസ്രാഈലി സംഘത്തിന് നേരെ പൊലീസുകാരൻ തന്റെ സ്വകാര്യ ആയുധം ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എക്സ്ട്രാ ന്യൂസ് റിപ്പോർട്ട് ചെയ്തു. പൗരന്മാരെ നാട്ടിലെത്തിക്കാൻ ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രാഈൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ആക്രമണം നടന്ന സ്ഥലം വളയുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് ആംബുലൻസുകളിൽ ഇരകളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
ഇസ്രാഈൽ അതിർത്തി കടന്ന് വന്ന് 250 ലേറെ പൗരന്മാരെ കൊലപ്പെടുത്തിയ ഹമാസ് പോരാളികൾക്ക് മറുപടിയായി ഇസ്രാഈൽ സൈന്യം ഗാസ മുനമ്പിൽ ബോംബാക്രമണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച ഈജിപ്തിൽ ആക്രമണമുണ്ടായത്. കഴിഞ്ഞ 16 വർഷമായി ഇസ്രാഈൽ ഉപരോധം നേരിടുന്ന ഗാസ മുനമ്പിൽ ഇസ്രാഈൽ നടത്തിയ ബോംബാക്രമണത്തിൽ 313 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

Keywords: Israel, Hamas, Palestine, Egypt, War, Attack, Arrest, Gazza, 2 Israelis Killed In Egypt After Cop Fires At Tour Group: Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.