Students Ban | 'സ്റ്റുഡന്റ് വിസയുടെ പേരിൽ തട്ടിപ്പ്'; 2 ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ കൂടി ഇന്ത്യൻ വിദ്യാർഥികൾക്ക് വിലക്ക്

 


സിഡ്‌നി: (www.kvartha.com) നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തിൽ നിന്നുമുള്ള വിദ്യാർഥികളുടെ പ്രവേശനം രണ്ട് ഓസ്‌ട്രേലിയൻ സർവകലാശാലകൾ കൂടി വിലക്കി. സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്തതാണ് ഇതിന് കാരണമായി പറയുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം ഓസ്‌ട്രേലിയയിലെ ഫെഡറേഷൻ യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയയും ന്യൂ സൗത്ത് വെയിൽസിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയും നിരോധിച്ചതായി ഓസ്‌ട്രേലിയൻ മാധ്യമമായ സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

Students Ban | 'സ്റ്റുഡന്റ് വിസയുടെ പേരിൽ തട്ടിപ്പ്'; 2 ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ കൂടി ഇന്ത്യൻ വിദ്യാർഥികൾക്ക് വിലക്ക്

ഈ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുള്ള വിലക്ക് ജൂൺ വരെ തുടരും. വിക്ടോറിയ യൂണിവേഴ്‌സിറ്റി, എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി, ടോറൻസ് യൂണിവേഴ്‌സിറ്റി, സതേൺ ക്രോസ് യൂണിവേഴ്‌സിറ്റി എന്നീ നാല് ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികൾ ഏപ്രിൽ മാസത്തിൽ ഇന്ത്യൻ വിദ്യാർഥികളുടെ പ്രവേശനം നിരോധിച്ചിരുന്നു. ഇന്ത്യൻ വിദ്യാർഥികൾ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യുന്നതായി ഈ സർവകലാശാലകൾ ആരോപിച്ചിരുന്നു. സ്റ്റുഡന്റ് വിസയിൽ പഠിക്കുന്നതിന് പകരം ജോലി തേടിയാണ് ആളുകൾ ഇവിടെയെത്തുന്നതെന്നാണ് വിമർശനം.

ഓസ്‌ട്രേലിയൻ സർവകലാശാലകളിലേക്കുള്ള ഇന്ത്യൻ അപേക്ഷകരുടെ നിരസിക്കൽ നിരക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. ഇപ്പോഴത് 24.3 ശതമാനമാണ്. നാലിൽ ഒന്ന് തട്ടിപ്പും ഈ സംസ്ഥാനങ്ങളിൽ വരുന്നുവെന്നാണ് പറയുന്നത്. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. 2022-ൽ നിരവധി ഇന്ത്യൻ വിദ്യാർഥികൾ തങ്ങളുടെ സർവകലാശാലയിൽ എൻറോൾ ചെയ്തിട്ടുണ്ടെങ്കിലും പല വിദ്യാർഥികളും കോളജിൽ വരുന്നില്ലെന്ന് വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റി അറിയിച്ചു. അവർ രാജ്യത്ത് തൊഴിൽ കണ്ടെത്തിയെന്നാണ് ആക്ഷേപം.

സർവകലാശാലയുടെ കണക്കനുസരിച്ച്, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇത് ചെയ്യുന്നത്. ഈ മേഖലകളിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ ചേരുന്ന യഥാർത്ഥ വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിൽ അപേക്ഷാ സ്‌ക്രീനിങ്ങിലെ മാറ്റങ്ങൾ, കർശനമായ പ്രവേശന സമ്പ്രദായം, പ്രാരംഭ ഫീസ് വർധന തുടങ്ങിയവ സ്വീകരിക്കുമെന്നാണ് പറയുന്നത്.

2022-ൽ ഓസ്‌ട്രേലിയയുടെ മുൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ജോലി ചെയ്യുന്ന വിദേശ വിദ്യാർഥികളുടെ നയത്തിൽ കാര്യമായ മാറ്റം വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ, ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ജോലി ചെയ്യുന്ന വിദേശ വിദ്യാർഥികളുടെ പരിധി എടുത്തുകളഞ്ഞു, അതിനുശേഷം സ്റ്റുഡന്റ് വിസയ്ക്കുള്ള ആവശ്യം വീണ്ടും വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ചയാണ് ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയത്.

Keywords: News, World, Students Ban, University, Australian Universities, Foreign Study, Indian Students, 2 More Australian Universities Ban Indian Students As Fraudulent Applications Surge.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia