പാകിസ്താനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലം; ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് മേല്‍കൂരയും ഭിത്തിയും ഇടിഞ്ഞുവീണ് 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

 


ഇസ്ലാമാബാദ്: (www.kvartha.com 07.10.2021) പാകിസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലം അനുഭവപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് മേല്‍കൂരയും ഭിത്തിയും ഇടിഞ്ഞുവീണ് 20 ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപോര്‍ട്.

പാകിസ്താനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലം; ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് മേല്‍കൂരയും ഭിത്തിയും ഇടിഞ്ഞുവീണ് 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ബലൂചിസ്താനിലെ ഹാര്‍നെയി നഗര മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മരിച്ച ഇരുപതുപേരില്‍ ഒരു സ്ത്രീയും ആറു മക്കളും ഉള്‍പെടുന്നതായി പ്രവിശ്യാ സര്‍കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ സുഹൈല്‍ അന്‍വര്‍ ഹാഷ്മി വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോടു പ്രതികരിച്ചു. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും വൈദ്യുതിബന്ധമില്ലാത്തതും മൊബൈല്‍ റേഞ്ച് ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അതുകൊണ്ടുതന്നെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

വൈദ്യുതിബന്ധം തകരാറിലായതിനെ തുടര്‍ന്ന് പല ആശുപത്രികളിലും ടോര്‍ച് വെളിച്ചത്തിലാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നത്.

Keywords:  20 Killed, Hundreds Injured As Quake Rattles Southern Pakistan, Islamabad, Pakistan, Earth Quake, Injured, Dead, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia