യെമനില്‍ സുന്നി ഇസ്ലാമിക് സ്ക്കൂളിനുനേര്‍ക്ക് ആക്രമണം: 20 മരണം

 


യെമനില്‍ സുന്നി ഇസ്ലാമിക് സ്ക്കൂളിനുനേര്‍ക്ക് ആക്രമണം: 20 മരണം
സനാ: യെമനില്‍ സുന്നി ഇസ്ലാമിക് സ്ക്കൂളിനുനേര്‍ക്ക് ഷിയാ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 70ലേറെ പേര്‍ക്ക് പരിക്കേറ്റു. ഷിയാ വിഭാഗക്കാരുടെ ശക്തികേന്ദ്രമായ സാധായിലെ ദാര്‍-അല്‍-ഹാദിത് സ്ക്കൂളിനുനേര്‍ക്കായിരുന്നു ആക്രമണം. ഇവിടെ വിദേശരാജ്യങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനം നടത്തുന്നുണ്ട്. ഇവിടെയുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതു തടയുന്നതിനായി കഴിഞ്ഞ രണ്ടാഴ്ചയായി ഷിയാവിഭാഗക്കാര്‍ ശ്രമം നടത്തിവരികയായിരുന്നു. പ്രസിഡന്റ് അലി അബ്ദുള്ള സാലേക്കെതിരെ നടക്കുന്ന പ്രക്ഷോഭം നിയന്ത്രിക്കുന്നതിനായി സുരക്ഷാസൈന്യത്തെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ ഷിയാ വിഭാഗക്കാര്‍ ചില പ്രദേശങ്ങളില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

English Summery
Sana: Shiite rebels killed 20 people and wounded 70 others in an attack on a Sunni Islamist school in northern Yemen.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia