ആ കറുത്ത ദിനങ്ങള്‍ പിന്നിട്ടിട്ട് 20 വര്‍ഷം; ചരിത്രത്തിലെ ഏറ്റവും വലിയ മുസ്ലീം വംശഹത്യയില്‍ കുഴിച്ചുമൂടപ്പെട്ടത് 8000 പേര്‍

 


സ്രെബ്രേണിക: (www.kvartha.com 11/07/2015) ശനിയാഴ്ചയാണ് ആ കറുത്ത ദിനങ്ങളുടെ ഇരുപതാം വര്‍ഷീകം. 1995ലെ ആ അഞ്ച് ദിവസങ്ങളില്‍ സ്രെബ്രേണികയില്‍ കൊല്ലപ്പെട്ടത് എണ്ണായിരത്തോളം മുസ്ലീങ്ങളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മുസ്ലീം വംശഹത്യയും ഇതുതന്നെ.

ബോസ്‌നിയന്‍ നഗരമായ സ്രെബ്രേണികയില്‍ ബോസ്‌നിയന്‍ സെര്‍ബ് സൈന്യം നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം കാണാതായ ആയിരത്തോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ജൂലൈ പതിനൊന്നിനായിരുന്നു ബോസ്‌നിയന്‍ സെര്‍ബ് സൈനീകര്‍ സ്രെബ്രോണികയിലേയ്ക്ക് ഇരച്ചുകയറിയത്. ഇവര്‍ ചെറുപ്പക്കാരേയും ബാലന്മാരേയും പ്രായമായ പുരുഷന്മാരേയും പിടികൂടി. കൈകള്‍ ബന്ധിച്ച് അവരെ കൊന്നുതള്ളി. ചുറ്റുമുള്ള കാടുകളില്‍ ഭീമന്‍ കുഴികളുണ്ടായി മൃതദേഹങ്ങള്‍ കുഴിച്ചുമൂടി.

ഇപ്പോഴും കൃഷിഭൂമികള്‍ ഉഴുകുമ്പോള്‍ മനുഷ്യാസ്ഥികൂടങ്ങള്‍ കിട്ടാറുണ്ട്.
സ്രെബ്രേണിക അമ്മമാരുടെ സംഘടനയുടെ പ്രസിഡന്റായ മുനീറ സുബാസികിന് തന്റെ ഉറ്റവരും ഉടയവരുമായ 22 ഓളം പേരെയാണന്ന് നഷ്ടമായത്. ഭര്‍ത്താവും മകനും ഇതില്‍ ഉള്‍പ്പെടുന്നു.

ഇപ്പോഴും മക്കളുടെ ഭൗതീകവശിഷ്ടങ്ങള്‍ക്കായി കാത്തിരിക്കുന്ന അമ്മമാര്‍ സ്രെബ്രേണികയിലുണ്ടെന്ന് മുനീറ പറയുന്നു. ശനിയാഴ്ച നടക്കുന്ന ഓര്‍മ്മചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്.
ആ കറുത്ത ദിനങ്ങള്‍ പിന്നിട്ടിട്ട് 20 വര്‍ഷം; ചരിത്രത്തിലെ ഏറ്റവും വലിയ മുസ്ലീം വംശഹത്യയില്‍ കുഴിച്ചുമൂടപ്പെട്ടത് 8000 പേര്‍

SUMMARY: July 11: Saturday will mark 20th anniversary of the massacre of more than 8,000 Muslim men and boys in the Bosnian town of Srebrenica by Bosnian Serb forces during five days in 1995.

Keywords: Muslim massacre, Sebrenica, 20th Anniversary,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia