Terror Survivor | ഇസ്രാഈല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി മുംബൈ ഭീകരാക്രമണം അതിജീവിച്ച മോഷെ; ഹീബ്രു ബൈബിളില്‍ നിന്ന് സങ്കീര്‍ത്തനങ്ങളുടെ ഒരു അധ്യായം വായിച്ച് പുതിയ എംപിമാരെ അഭിസംബോധന ചെയ്തു
Nov 17, 2022, 08:56 IST
ജറുസലേം: (www.kvartha.com) ഈ വര്‍ഷത്തെ ഇസ്രാഈല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു വിശിഷ്ടാതിഥിയുണ്ടായിരുന്നു. ഇന്‍ഡ്യയില്‍ 'ബേബി മോഷെ', എന്നറിയപ്പെടുന്ന 16 വയസുകാരനാണ് വോടിങ് പ്രായമായിട്ടില്ലാത്ത ആ വിശിഷ്ടാതിഥി. 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബാലന്‍ മോഷെ ഹോള്‍സ്‌ബെര്‍ഗാണ് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ (കനെസറ്റ്) 25-ാമത് സമ്മേളനത്തില്‍ 120 നിയമനിര്‍മ്മാതാക്കള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അവന്റെ മാതാപിതാക്കള്‍ പ്രാര്‍ഥിച്ച ഹീബ്രു ബൈബിളില്‍ നിന്ന് സങ്കീര്‍ത്തനങ്ങളുടെ ഒരു അധ്യായം വായിച്ച് പുതിയ എംപിമാരെ അഭിസംബോധന ചെയ്തത്.
രണ്ടാം വയസില്‍ ഭീകരാക്രമണത്തെ അത്ഭുതകരമായി അതിജീവിച്ച മോഷെയ്ക്ക് ഇപ്പോള്‍ 16 വയസാണ്. ഭീകരാക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ട വിദേശ പൗരന്മാരും സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പെടെ 166 പേരില്‍ മോഷെയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ആറ് പേര്‍ ഇസ്രാഈല്‍ പൗരന്മാരായിരുന്നു.
ഇന്‍ഡ്യക്കാരിയായ വളര്‍ത്തമ്മ സാന്ദ്രയുടെ ജീവന്‍ പണയം വച്ചുള്ള കരുതലാണ് മോഷെയ്ക്ക് തുണയായത്. അടുത്തയാഴ്ചയാണ് ഭീകരാക്രമണ വാര്‍ഷികം. 2018 ല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനൊപ്പം മോഷെ മുംബൈ സന്ദര്‍ശിച്ചിരുന്നു.
Keywords: News,World,international,MP,Bible,Religion,Politics,Terror Attack,Top-Headlines, 2008 Mumbai terror attack survivor delivers special message to new Israeli parliamentAt the swearing-in ceremony of #Israel's 25th #Knesset, 26/11 survivor Moshe Holtzberg recited Psalm 122 from the Book of Psalms. Moshe lost his parents in the 2008 #Mumbai terror attack. This horrific incident is a shared pain for both our nations 🇮🇱🇮🇳
— Israel in India (@IsraelinIndia) November 16, 2022
📸Daniel Shem Tov, Knesset pic.twitter.com/pG8XQhVLI4
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.