ലോക സംഗീത താരങ്ങള്‍ക്കുള്ള ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു

 



ലാസ് വെഗാസ്: (www.kvartha.com 04.04.2022) ലോക സംഗീത താരങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂോ മാഴ്സിന്റെ 'ലീവ് ദ ഡോര്‍ ഓപണ്‍' എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. 

മികച്ച പോപ് ഡുവോ/ഗ്രൂപ് പര്‍ഫോമന്‍സ് വിഭാഗത്തില്‍ ഡോജ കാറ്റിനാണ് പുരസ്‌കാരം. മികച്ച പോപ് വോകല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ഒലിവിയ റോഡ്രിഗോയ്ക്ക് ലഭിച്ചു. 

മികച്ച ട്രഡീഷനല്‍ പോപ് വോകല്‍ ആല്‍ബം ലവ് ഫോര്‍ സെയ്ലിനാണ്. ടോനി ബെനറ്റും, ലേഗി ഗാഗയും പുരസ്‌കാരം സ്വന്തമാക്കി. 

മികച്ച ആര്‍ & ബി ആല്‍ബം ജാസ്മിന്‍ സള്ളിവന്റെ ഹോക്സ് ടേല്‍സ് ആണ്.

ലോക സംഗീത താരങ്ങള്‍ക്കുള്ള ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു


മികച്ച റാപ് പര്‍ഫോമന്‍സ് കെന്‍ഡ്രിക് ലമാറിനാണ്. മികച്ച മെലോഡിക് റാപ് പര്‍ഫോമന്‍സ് വിഭാഗത്തിലെ വിജയി കന്യെ വെസ്റ്റാണ്.

ബെസ്റ്റ് ഡാന്‍സ്/ഇലക്ട്രോണിക് റെകോര്‍ഡിംഗ് വിഭാഗത്തില്‍ അലൈവിനാണ് പുരസ്‌കാരം ലഭിച്ചത്. ഇലക്ട്രോണിക് മ്യൂസിക് വിഭാഗത്തില്‍ ബ്ലാക് കോഫിക്കും, ബെസ്റ്റ് മെറ്റല്‍ പര്‍ഫോമന്‍സ് വിഭാഗത്തില്‍ 'ദി ഏലിയനി'നും പുരസ്‌കാരം ലഭിച്ചു.

Keywords:  News, World, International, Grammy Awards, Award, Trending, Top-Headlines, 2022 Grammy Award Winners 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia