കെയ്‌റോയില്‍ ഫുട്‌ബോള്‍ ആരാധകരും സൈന്യവും ഏറ്റുമുട്ടി: 22 പേര്‍ കൊല്ലപ്പെട്ടു

 



കെയ്‌റോ: (www.kvartha.com 09/02/2015) ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഫുട്‌ബോള്‍ ആരാധകരും സുരക്ഷ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

കെയ്‌റോയില്‍ ഫുട്‌ബോള്‍ ആരാധകരും സൈന്യവും ഏറ്റുമുട്ടി: 22 പേര്‍ കൊല്ലപ്പെട്ടുഫുട്‌ബോള്‍ പ്രേമികള്‍ ടിക്കറ്റെടുക്കാതെ സ്‌റ്റേഡിയത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എയര്‍ ഡിഫന്‍സ് സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു സംഭവം നടന്നത്. ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ക്ലബുകളായ സമലെകും ഇ.എന്‍.പി.പി.ഐയും തമ്മിലായിരുന്നു മല്‍സരം.

അള്‍ട്രാസ് വൈറ്റ് നൈറ്റ്‌സ് എന്നറിയപ്പെടുന്ന സമലെകിന്റെ ആരാധകര്‍ ടിക്കറ്റെടുക്കാതെ സ്‌റ്റേഡിയത്തിലേയ്ക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷ ഭടന്മാര്‍ ഇവരെ തടഞ്ഞു. ഇതിനിടെ ഇവരില്‍ ഒരു സംഘം പോലീസ് വാഹനത്തിന് തീവെക്കുകയും റോഡ് സ്തംഭിപ്പിക്കുകയും ചെയ്തു.

ഇതോടെ സൈന്യം ജനക്കൂട്ടത്തെ പിരിച്ചുവിടാനായി വെടിവെക്കുകയായിരുന്നു. അതേസമയം പതിനായിരത്തിലേറെ വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ ടിക്കറ്റെടുക്കാതെ സ്‌റ്റേഡിയത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിശദീകരണം. ഇവരില്‍ ചിലര്‍ തിക്കിലും തിരക്കിലും മരിക്കുകയായിരുന്നുവെന്നും മന്ത്രാലയം പറഞ്ഞു. 35 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്.

SUMMARY: At least 22 people were killed and more than 35 injured in clashes between security forces and football fans in Cairo. The clashes started when he fans forced their way into the stadium without buying tickets.

Keywords: Egypt, Cairo, Football, Clash, Injured, Security Forces,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia