അമേരിക്കൻ സർവകലാശാലയിൽ നിന്ന് 25 ഇന്ത്യൻ വിദ്യാർഥികളെ പുറത്താക്കി

 


വാഷിംഗ്ടണ്‍: (www.kvartha.com 09.06.2016) അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ വിവേചനം. വെസ്‌റ്റേണ്‍ കെന്റക്കി സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയ 25 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് തിരിച്ചു പോകാന്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ടു. പുറത്താക്കപ്പെട്ട വിദ്യാഥികൾക്ക് വേണ്ടത്ര നിലവാരമില്ല എന്നാണ് സർവകലാശാലയുടെ വിശദീകരണം.

കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന്റെ ആദ്യ സെമസ്റ്ററിനിടയിലാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. അല്ലാത്തവരോട് മറ്റ് സർവകലാശാലകളിൽ പ്രവേശനം തേടാനും ആവശ്യപ്പെട്ടു. ജനുവരിയില്‍ 60 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയിലെത്തിയത് . ഇതില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല നിർദേശിക്കുന്ന മികവില്ലെന്നാണ് സർവകലാശാലയുടെ വാദം.

പുറത്താക്കപ്പെട്ടവരോട് പ്രതിവിധി നിർദേശിക്കുന്നുണ്ടെങ്കിലും 25 വിദ്യാര്‍ത്ഥികള്‍ മടങ്ങിയേ തീരൂ എന്ന നിലപാടിലാണ് വെസ്‌റ്റേണ്‍ കെന്റക്കി സര്‍വ്വകലാശാല. 35 വിദ്യാര്‍ത്ഥികള്‍ തുടരുന്നതില്‍ കുഴപ്പമില്ലെന്നും സർവകലാശാല അറിയിച്ചു. നിലവാരമില്ലാത്തവർക്ക് വേണ്ടി പണം ചെലവഴിക്കുന്നത് പാഴ് വേലയാണെന്നും സർവകലാശാല വിശദീകരിക്കുന്നു.

റിക്രൂട്ട്‌മെന്റുകള്‍ ഇന്ത്യയില്‍ നടന്നതു കൊണ്ടാണ് ഇവര്‍ക്ക് അഡ്മിഷന്‍ ലഭ്യമായതെന്നും എന്നാല്‍ ഈ നിലവാരത്തില്‍ പഠനം തുടരുന്നതില്‍ കാര്യമില്ലെന്നും അധികൃതര്‍ ചൂണ്ടികാണിക്കുന്നു. എന്തായാലും സർവകലാശാലയുടെ കടുത്ത തീരുമാനം ഇന്ത്യൻ വിദ്യാർഥികളെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. പലരുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണിപ്പോൾ.
അമേരിക്കൻ സർവകലാശാലയിൽ നിന്ന് 25 ഇന്ത്യൻ വിദ്യാർഥികളെ പുറത്താക്കി

SUMMARY: At least 25 Indian students in their first semester of computer sciences programme at Western Kentucky University have been asked to return to India or find placement in other schools, because they did not meet the admission standards of the varsity, The New York Times said on Tuesday as Prime Minister Narendra Modi was on a US visit.

Keywords: Indian students, First semester, Computer sciences, Programme, Western Kentucky University, Return, India, Placement, Admission, Standards, Varsity, The New York Times,Washington, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia