ഹൂസ്റ്റണ്‍: (www.kvartha.com 10.06.2016) കാറിനു മുകളില്‍ ചെറുവിമാനം പതിച്ച് മൂന്നുമരണം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായിരുന്നു മരിച്ചത്. അമേരിക്കയിലെ ഹൂസ്റ്റണ്‍ വിമാനത്താവളത്തിന് അടുത്ത് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കാറില്‍ യാത്രക്കാരുണ്ടായിരുന്നില്ല. അപകടമുണ്ടായെങ്കിലും സമീപ പ്രദേശത്തെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ ഇന്ധനനഷ്ടമുണ്ടാവുകയോ തീപിടിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം കാറിനു മുകളില്‍ പതിച്ചപ്പോള്‍ ഉഗ്ര സ്ഫോടനം നടന്നതുപോലുള്ള ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
വിമാനത്താവളത്തിനടുത്തുള്ള ഹാഡ് വെയര്‍ കടയുടെ പാര്‍ക്കിങ്ങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുമുകളിലാണ് വിമാനം പതിച്ചത്. സിംഗിള്‍ എഞ്ചിന് സിറസ് എസ്ആര്‍ 22 എന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കവേയാണ് വിമാനം തകര്‍ന്നതെന്ന് അധികൃതര്‍ പറയുന്നു.
കാറില്‍ യാത്രക്കാരുണ്ടായിരുന്നില്ല. അപകടമുണ്ടായെങ്കിലും സമീപ പ്രദേശത്തെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ ഇന്ധനനഷ്ടമുണ്ടാവുകയോ തീപിടിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം കാറിനു മുകളില്‍ പതിച്ചപ്പോള്‍ ഉഗ്ര സ്ഫോടനം നടന്നതുപോലുള്ള ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
വിമാനം പൊട്ടിത്തെറിക്കുമോ എന്ന് ഭയന്ന് ആരും അപകടസ്ഥലത്തേക്കു പോകാന്‍ ധൈര്യപ്പെട്ടുമില്ല. വിമാനത്തിനുള്ളില്‍ നിന്നും അനക്കങ്ങളൊന്നും തന്നെ ഉണ്ടായില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം വാഹനം പാര്‍ക്ക് ചെയ്യുന്നതിനടുത്ത് രണ്ടു പ്രൊപൈണ് ടാങ്കുകള്‍ ഉണ്ടായിരുന്നു. ഇതില്‍ വിമാനം ഇടിക്കാതിരുന്നത് വന്‍അപകടമാണ് ഒഴിവാക്കിയത്.
വിമാനം തകരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. 2012ല്‍ നിര്‍മ്മിച്ച വിമാനം ഒകലാഹോമയില് നിന്നാണ് യാത്ര പുറപ്പെട്ടത്. പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ ഉയരത്തില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നതായി ഫ് ളൈറ്റ് ട്രാക്കിങ്ങ് വെബ്സൈറ്റ് ഫ് ളൈറ്റ് വെയര്‍ പറയുന്നു.

Also Read:
മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു
Keywords: 3 killed when small plane crashes near hardware store, Passengers, Airport, Car, Blast, Huston, Website, America, Accident Place, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.