റഷ്യ-യുക്രൈന്‍ യുദ്ധം: മരിയുപോള്‍ തിയേറ്റര്‍ ബോംബാക്രമണത്തില്‍ 300 പേര്‍ മരിച്ചതായി റിപോര്‍ട്

 


കൈവ്: (www.kvartha.com 25.03.2022) യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോളില്‍ നൂറുകണക്കിനാളുകള്‍ അഭയം പ്രാപിച്ച തിയേറ്ററിനു നേരെ കഴിഞ്ഞയാഴ്ച റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ 300 പേര്‍ മരിച്ചതായി റിപോര്‍ട്. മരിയുപോള്‍ സിറ്റി ഹാള്‍ അധികൃതര്‍ ടെലിഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം അനുസരിച്ചാണ് ഇത്രയും പേര്‍ മരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തിയത്.

റഷ്യ-യുക്രൈന്‍ യുദ്ധം: മരിയുപോള്‍ തിയേറ്റര്‍ ബോംബാക്രമണത്തില്‍ 300 പേര്‍ മരിച്ചതായി റിപോര്‍ട്

സിവിലിയന്‍മാര്‍ കെട്ടിടത്തില്‍ അഭയം പ്രാപിച്ച കാര്യം റഷ്യയ്ക്ക് അറിയാമായിരുന്നുവെന്നും അതുകൊണ്ടുതന്നെ സേനകള്‍ കെട്ടിടത്തിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും അധികൃതര്‍ ആരോപിച്ചു.

ആക്രമണസമയത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ കെട്ടിടത്തില്‍ അഭയം പ്രാപിച്ചിരുന്നതായി പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. റഷ്യന്‍ സേനയുടെ ക്രൂരമായ ഷെലാക്രമണത്തെ തുടര്‍ന്ന് ഉപരോധിച്ച നഗരത്തില്‍ ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ ഏകദേശം 100,000 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.

അതിനിടെ തന്റെ മേഖലയില്‍ നിന്നുള്ള സൈന്യം മരിയുപോള്‍ സിറ്റി ഹാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് റഷ്യന്‍ പതാക ഉയര്‍ത്തിയതായി റഷ്യയുടെ തെക്കന്‍ റിപബ്ലിക് ഓഫ് ചെച്നിയയുടെ നേതാവ് അവകാശപ്പെട്ടു.

Keywords:   300 Feared Dead In Russian Strike On Ukraine Theatre Last Week: Report, Ukraine, News, Dead, Attack, Russia, Theater, World.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia