അഞ്ച് വര്‍ഷത്തിനിടയില്‍ 29 ബലാല്‍സംഗങ്ങള്‍; 35കാരന് 1,535 വര്‍ഷം തടവ്

 


ഗാവുടെങ്(ദക്ഷിണാഫ്രിക്ക): (www.kvartha.com 21/02/2015) അഞ്ച് വര്‍ഷത്തിനിടയില്‍ 29 ബലാല്‍സംഗങ്ങള്‍ നടത്തിയ യുവാവിനെ കോടതി 1535 വര്‍ഷം തടവിന് വിധിച്ചു. ആല്‍ബര്‍ട്ട് മൊറാക് എന്ന യുവാവിനാണ് ഈ അപൂര്‍വ്വ ശിക്ഷ ലഭിച്ചിരിക്കുന്നത്. 2007 മുതല്‍ 2012 വരെയാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്.

അഞ്ച് വര്‍ഷത്തിനിടയില്‍ 29 ബലാല്‍സംഗങ്ങള്‍; 35കാരന് 1,535 വര്‍ഷം തടവ്ജോഹന്നാസ്ബര്‍ഗ് ഹൈക്കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. ബലാല്‍സംഗങ്ങള്‍ കൂടാതെ കവര്‍ച്ച, കൊലപാതക ശ്രമങ്ങള്‍ എന്നീ കുറ്റങ്ങളും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.

മുപ്പതോളം ബലാല്‍സംഗങ്ങള്‍, 41 തട്ടിക്കൊണ്ടുപോകലുകള്‍, 24 മോഷണങ്ങള്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

SUMMARY: According to media reports, a 35-year-old rapist has been jailed for 1,535 years by a South African court for sexually assaulting around 29 women over a period of five years.

Keywords: South Africa, Robbery, Rape, Murder Attempt, Court Order,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia