ജര്‍മ്മന്‍ യുവതിയുടെ ആദ്യരാത്രിക്ക് 366 യൂറോ ലേലം വിളി

 


ജര്‍മ്മന്‍ യുവതിയുടെ ആദ്യരാത്രിക്ക് 366 യൂറോ ലേലം വിളി
ബര്‍ലിന്‍ : ജര്‍മ്മന്‍ വധുവായ യുവതിയുടെ ആദ്യരാത്രിക്ക് ഓണ്‍ലൈനിലൂടെ ലേലം വിളി തുടങ്ങി. ഇതിനകം 366 യൂറോയാണ് യുവതിയുടെ ആദ്യരാത്രിക്കായി ലേലം വിളിച്ചിരിക്കുന്നത്. ജര്‍മ്മന്‍ വധുവായ സാന്ദ്ര മേറായുമായി ആദ്യ രാത്രി ചിലവഴിക്കുന്നതിനാണ് 366 യൂറോ ലേലമെത്തിയിരിക്കുന്നത്. ഇത് ഇനിയും കൂടുമെന്നാണ് കരുതുന്നത്.

നിക്കോള്‍പ്ലോ37 എന്ന സൈറ്റിലൂടെയാണ് ലേലം വിളി നടക്കുന്നത്. ഏറ്റവും കൂടുതല്‍ വിലതരുന്നവര്‍ക്കായിരിക്കും തന്റെ ആദ്യ രാത്രിയെന്ന് 38കാരിയായ സാന്ദ്ര പറയുന്നത്. തന്റെ ഭര്‍ത്താവിന്റെ മുമ്പില്‍ വെച്ച് ലേലം വിളിക്കുന്നയാളുമായി ആദ്യ രാത്രി പങ്കിടാനാണ് സാന്ദ്ര ഓണ്‍ലൈനിലൂടെ ലേലം വിളിക്കുന്നത്. തന്റെ ആദ്യ രാത്രി ലേലം പിടിക്കുന്നയാളെ ഹണിമൂണ്‍ ഹോട്ടലിലേക്ക് കൊണ്ടുപോകുമെന്നും ഭര്‍ത്താവിനെ പരിചയപ്പെടുത്തിയ ശേഷം ഒത്തുചേരുമെന്നാണ് സാന്ദ്ര  ഉറപ്പ്  ലേലം വിളിക്കുന്നയാള്‍ തന്നെ ഹോട്ടലിന്റെ ബില്ലും അടക്കണം.

ലേലത്തിന് പങ്കെടുക്കുന്നവര്‍ ആദ്യം ഫോട്ടോ അയച്ചു കൊടുക്കണം. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകു. 2004ല്‍ യൂണിവേഴ്‌സിറ്റിയില്‍ ഫീസ് അടക്കാന്‍ വേണ്ടി കോളേജ് വിദ്യാര്‍ത്ഥിനിയായ റോസിറെയ്ഡിന്റെ കന്യകാത്വം 44കാരനായ യുവാവ് ലേലം വിളിച്ചത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. നതാലി ഡിലന്‍ എന്ന 22കാരി 2009ല്‍ തന്റെ കന്യകത്വം ലേലത്തിന് വെച്ചിരുന്നു. 37 മില്യന്‍ പൗണ്ടാണ് നതാലിക്ക് ലേലത്തില്‍ നിന്നും ലഭിച്ചത്.

സാന്ദ്രയുടെ മുഖമറച്ചുള്ള ചിത്രവും ഓണ്‍ലൈനില്‍ കൊടുത്തിട്ടുണ്ട്. പവിത്രമായി കരുതുന്ന ആദ്യരാത്രി ഭര്‍ത്താവിനോടൊത്ത് മാത്രം കഴിയുന്ന പാരമ്പര്യമാണ് ഇന്ത്യയിലും ലോകത്തും കണ്ടുവരുന്നത്. ഇതില്‍ നിന്നും വിഭിന്നമായാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പോലും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

Keywords:  Woman, World,  First night, Auction, German 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia