രാവിലെ ഉറക്കമുണർന്നത് തന്റെ ജീവിതത്തിലെ 20 വർഷങ്ങൾ ഓർമയില്ലാതെ; 16 വയസുകാരനെ പോലെ പെരുമാറി 36 കാരൻ

 


ടെക്സാസ്: (www.kvartha.com 02.08.2021) ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ നമ്മുടെ ജീവിത്തിലെ 20 വർഷങ്ങൾ മറന്നുപോയി. അങ്ങനെ ഒരു അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു അനുഭവമാണ് യു എസിലെ ഒരു 37 കാരന് സംഭവിച്ചത്.

ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ ഡാനിയേല്‍ പീറ്റര്‍ എന്ന ഹിയറിംഗ് സ്പെഷ്യലിസ്റ്റ് സ്കൂളിൽ പോവുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ അദ്ദേഹത്തിന്‍റെ ഓര്‍മയിലേ ഇല്ല. താന്‍ ഒരു വിവാഹം കഴിച്ചതാണ് എന്നും അതിലൊരു മകളുണ്ട് എന്നതും അദ്ദേഹത്തിന് ഓര്‍മയില്ല.

'2020 ജൂലൈയിലെ ഒരു ദിവസം, അദ്ദേഹം തന്‍റെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. താനൊരു 16 -കാരനാണ് എന്നും സ്കൂളില്‍ പോകാന്‍ സമയമായി എന്നും ചിന്തിച്ചുകൊണ്ടാണ് അദ്ദേഹം ഉറക്കമുണര്‍ന്നത്. എന്നാല്‍, കണ്ണാടിയില്‍ നോക്കിയ പീറ്റർ ഞെട്ടിപ്പോയി. താന്‍ വയസു കൂടിയ ഒരാളും തടിച്ച ഒരാളുമായല്ലോ എന്നാണ് അദ്ദേഹത്തിന് തോന്നിയത്.' പീറ്ററിന്റെ ഭാര്യ റൂത്ത് പറഞ്ഞു.

രാവിലെ ഉറക്കമുണർന്നത് തന്റെ ജീവിതത്തിലെ 20 വർഷങ്ങൾ ഓർമയില്ലാതെ; 16 വയസുകാരനെ പോലെ പെരുമാറി 36 കാരൻ

കണ്ണാടിയുടെ മുൻപിൽ വച്ച് ഒരു പ്രാന്തനെ പോലെ പെരുമാറിയ അദ്ദേഹത്തെ ഭാര്യ റൂത്ത് ശാന്തനാക്കുകയായിരുന്നു. എന്നാൽ, താന്‍ മദ്യപിച്ച് ഒരു പെണ്ണിനെ കൂട്ടി വന്നോ അതോ അപരിചിതര്‍ തന്നെ തട്ടിക്കൊണ്ടുപോന്നതാണോ എന്നൊക്കെയാണ് അദ്ദേഹം ചിന്തിച്ചത്. പിന്നീട്, ഇരുവരും മാതാപിതാക്കളുടെ അടുത്തെത്തുകയും അവരും അദ്ദേഹത്തോട് ഇതൊക്കെ സത്യമാണെന്ന് പറയുകയും ചെയ്തു.

എന്നിരുന്നാലും അദ്ദേഹത്തിന് തന്‍റെ പത്തുവയസുകാരി മകളെ തിരിച്ചറിയാനായില്ല. മാത്രവുമല്ല, വീട്ടിലെ രണ്ട് നായകളെ കണ്ട് പീറ്റർ ഭയപ്പെടുകയും ചെയ്തു.

കണ്ണാടി നോക്കി ദേഷ്യപ്പെടുകയും ഞാനെന്താണ് ഇങ്ങനെ പ്രായമായും തടിച്ചിരിക്കുന്നതും എന്ന് ചോദിച്ച പീറ്ററിന്‌ താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോ, ജോലി നേടിയതോ ഒന്നും ഓർമ ഉണ്ടായിരുന്നില്ല.

പിന്നീട് ഡോക്ടറെ സമീപിച്ചപ്പോൾ അദ്ദേഹത്തിന് ട്രാന്‍സിയന്‍റ് ഗ്ലോബല്‍ അംനേഷ്യ ആണ് എന്ന് വിലയിരുത്തി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് അറിയില്ല. എന്നാല്‍, ഏറെക്കാലമായിട്ടുള്ള എന്തെങ്കിലും സമ്മര്‍ദത്തിന്‍റെ ഫലമായിരിക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ജോലി നഷ്ടപ്പെട്ടതിന് ശേഷം 2020 ജനുവരിയിൽ അയാൾക്ക് മാനസിക സമ്മർദമുണ്ടായിരുന്നു. മാതാപിതാക്കളോടൊപ്പം താമസിക്കാൻ വീട് വിൽക്കുകയും ഒരിക്കല്‍ വീണ് ഡിസ്കിന് പ്രശ്നമുണ്ടാവുകയും ചെയ്തിരുന്നു. ഇതെല്ലാമായിരിക്കാം ഓര്‍മക്കുറവിലേക്ക് നയിച്ചത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Keywords: News, America, World, High School, Daniel Porter, 37-Year-Old Man, Memories, 37-Year-Old Man Wakes Up Thinking He's 16 And Still In High School After Losing 20 Years Of Memories.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia