Children Found | വിമാനാപകടത്തില്‍ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പെടെ 4 കുട്ടികളെയും കൊളംബിയയിലെ ആമസോണ്‍ കാടുകളില്‍നിന്ന് ജീവനോടെ കണ്ടെത്തി; അമ്മ മരിച്ചു
May 18, 2023, 14:06 IST
കൊളംബിയ: (www.kvartha.com) വിമാനാപകടത്തില്‍ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പെടെ നാലു കുട്ടികളെയും കൊളംബിയലെ ആമസോണ്‍ കാടുകളില്‍നിന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ജീവനോടെ കണ്ടെത്തി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാഴ്ച മുന്‍പ് നടന്ന വിമാനാപകടത്തില്‍ കാണാതായ കുട്ടികളെയാണ് കണ്ടെത്തിയതെന്നും ഇത് രാജ്യത്തിന്റെ സന്തോഷമാണെന്നും സൈന്യത്തിന്റെ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ നാല് കുട്ടികളുടെയും അമ്മയായ റനോക് മേയ് ഒന്നിനുണ്ടായ വിമാന അപകടത്തില്‍ മരിച്ചിരുന്നു. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് നൂറിലധികം സൈനികരെയും പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചാണ് തിരിച്ചില്‍ നടത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞിന് പുറമെ 13, ഒന്‍പത്, നാല് എന്നീ വയസ്സുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. ഇവര്‍ വനത്തിനുള്ളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു.
വിമാനാപകടത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ചിലര്‍ ജീവനോടെ അവശേഷിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കിയത് മരചില്ലകളും ചുള്ളികമ്പുകളും ഉപയോഗിച്ച് നിര്‍മിച്ച പാര്‍പ്പിടവും കുട്ടികള്‍ പാലു കുടിക്കുന്ന ബോടിലും കണ്ടെത്തിയതാണ്.
'ഓപറേഷന്‍ ഹോപ്' എന്ന് പേരിട്ട രക്ഷാദൗത്യമാണ് കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. എന്നാല്‍ 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍ വൃക്ഷങ്ങളും വന്യമൃഗങ്ങളും കനത്ത മഴയും, രക്ഷാദൗത്യത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കൊടുംകാട്ടില്‍ മൂന്ന് ഹെലികോപ്റ്ററുകളാണ് രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. വനത്തിനുള്ളിലൂടെ അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്ന സന്ദേശം കുട്ടികള്‍ക്ക് അവരുടെ മുത്തശ്ശിയുടെ ശബ്ദത്തില്‍ കേള്‍പ്പിക്കുന്നതിനായി ഒരു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിച്ചു.
അതേസമയം വിമാനം തകര്‍ന്നതിന്റെ കാരണം അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാല്‍ റഡാറുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിന് മിനുറ്റുകള്‍ക്ക് മുന്‍പ് എന്‍ജിന്‍ തകരാര്‍ പൈലറ്റ് റിപോര്‍ട് ചെയ്തിരുന്നുവെന്ന വിവരം കൊളംബിയയുടെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചിരുന്നു.
രണ്ടാഴ്ച മുന്‍പ് നടന്ന വിമാനാപകടത്തില്‍ കാണാതായ കുട്ടികളെയാണ് കണ്ടെത്തിയതെന്നും ഇത് രാജ്യത്തിന്റെ സന്തോഷമാണെന്നും സൈന്യത്തിന്റെ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ നാല് കുട്ടികളുടെയും അമ്മയായ റനോക് മേയ് ഒന്നിനുണ്ടായ വിമാന അപകടത്തില്‍ മരിച്ചിരുന്നു. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് നൂറിലധികം സൈനികരെയും പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചാണ് തിരിച്ചില്‍ നടത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞിന് പുറമെ 13, ഒന്‍പത്, നാല് എന്നീ വയസ്സുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. ഇവര്‍ വനത്തിനുള്ളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു.
വിമാനാപകടത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ചിലര്‍ ജീവനോടെ അവശേഷിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കിയത് മരചില്ലകളും ചുള്ളികമ്പുകളും ഉപയോഗിച്ച് നിര്‍മിച്ച പാര്‍പ്പിടവും കുട്ടികള്‍ പാലു കുടിക്കുന്ന ബോടിലും കണ്ടെത്തിയതാണ്.
അതേസമയം വിമാനം തകര്‍ന്നതിന്റെ കാരണം അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാല്‍ റഡാറുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിന് മിനുറ്റുകള്‍ക്ക് മുന്‍പ് എന്‍ജിന്‍ തകരാര്‍ പൈലറ്റ് റിപോര്‍ട് ചെയ്തിരുന്നുവെന്ന വിവരം കൊളംബിയയുടെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചിരുന്നു.
Keywords: 4 Children, Including Baby, Found Alive In Amazon After Plane Crash, Colombian Amazon, News, Missing, President Gustavo Petro, Twitter, Report, Pilot, Helicopter, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.