Died | 'അമ്യൂസ്‌മെന്റ് പാര്‍കില്‍ ട്രാംപോളിന്റെ വളയത്തില്‍ കുടുങ്ങി ശ്വാസംമുട്ടി'; 4 വയസുകാരിക്ക് ദാരുണാന്ത്യം; മേല്‍നോട്ടക്കാരായ ജീവനക്കാരുടെ അശ്രദ്ധയെന്ന് ആരോപണം

 


കീവ്: (www.kvartha.com) അമ്യൂസ്‌മെന്റ് പാര്‍കില്‍ ട്രാംപോളിന്റെ വളയത്തില്‍ കുടുങ്ങി നാല് വയസുകാരി ശ്വാസംമുട്ടി മരിച്ചതായി റിപോര്‍ട്. യുക്രെയ്‌നിലെ മൈക്കോളൈവ് നഗരത്തിലെ അമ്യൂസ്‌മെന്റ് പാര്‍കിലാണ് ദാരുണമായ സംഭവം. ഊതിവീര്‍പ്പിക്കാവുന്ന ട്രാംപോളിന്റെ വളയത്തില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് റിപോര്‍ടുകള്‍ പറയുന്നു.

മേല്‍നോട്ടക്കാരായ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. അമ്യൂസ്‌മെന്റ് പാര്‍കില്‍ നിന്നു കുട്ടിക്ക് പ്രാഥമിക പരിചരണം പോലും ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ 45 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Died | 'അമ്യൂസ്‌മെന്റ് പാര്‍കില്‍ ട്രാംപോളിന്റെ വളയത്തില്‍ കുടുങ്ങി ശ്വാസംമുട്ടി'; 4 വയസുകാരിക്ക് ദാരുണാന്ത്യം; മേല്‍നോട്ടക്കാരായ ജീവനക്കാരുടെ അശ്രദ്ധയെന്ന് ആരോപണം

പൊലീസ് പറയുന്നത്: ട്രാംപോളിന്റെ ഉള്ളില്‍ നിന്ന് മകളുടെ ശബ്ദം കേള്‍ക്കാതായതോടെ മാതാവ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ട്രാംപോളിന്റെ വളയത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം മൂന്ന് ജീവനക്കാര്‍ ട്രാംപോളിന്റെ  സമീപത്ത് ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇവര്‍  മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.    

Keywords:  Ukraine, News, World, Accident, Death, Girl, Amusement park, Staff, Blamed, 4-year-old died at Ukraine amusement park, staff blamed for negligence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia