പാക് വ്യോമതാവളത്തിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു; തീവ്രവാദികള്‍ അകത്തുകടന്നത് പോലീസ് വേഷത്തില്‍

 


പെഷവാര്‍: (www.kvartha.com 18.09.2015) പാക്കിസ്ഥാനിലെ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. തോക്കുധാരികളായ ഒരു സംഘം തീവ്രവാദികള്‍ വ്യോമതാവളത്തില്‍ കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു.

പെഷവാര്‍ ബഡാബര്‍ എയര്‍ ബേസിലെ പള്ളിയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 13 തീവ്രവാദികളും ഉള്‍പ്പെടും. നേരത്തേ തീവ്രവാദികള്‍ ഉള്‍പ്പെടെ 33 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ പരിക്കേറ്റവരില്‍ പലരും മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ ഉയര്‍ന്നു.

പെഷവാറിലെ സ്‌കൂളിലുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ നടത്തുന്ന വലിയ ആദ്യ ആക്രമണമാണിത്. അന്ന് 150 വിദ്യാര്‍ത്ഥികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പോലീസ് വേഷത്തിലാണ് തീവ്രവാദികള്‍ വ്യോമതാവളത്തില്‍ പ്രവേശിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗ്രനേഡുകള്‍, മോര്‍ട്ടാറുകള്‍, എകെ 47 തോക്കുകള്‍ എന്നിവയുമായാണ് ഇവര്‍ അകത്തുകടന്നത്. ശേഷം ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
പാക് വ്യോമതാവളത്തിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു; തീവ്രവാദികള്‍ അകത്തുകടന്നത് പോലീസ് വേഷത്തില്‍

SUMMARY
: The death toll in an attack by Taleban gunmen on a Pakistani air force based early on Friday has risen to 29, a miltant spokesman said.

Keywords: Pakistan, Air Base, Terror attack,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia