ഇറാനെ പിടിച്ചുലച്ച് കൊറോണ, മരണം 429 കവിഞ്ഞു. 24 മണിക്കൂറിനകം മരിച്ചത് 75 പേർ, ഇറാനില്‍ കുടുങ്ങിയ 6000 ഇന്ത്യാക്കാരെ മൂന്നുദിവസത്തിനകം എത്തിക്കുമെന്ന് സര്‍ക്കാര്‍
Mar 12, 2020, 18:03 IST
ടെഹ്റാൻ: (www.kvartha.com 12.03.2020) കൊറോണ പിടിച്ചുലച്ച ഇറാനിൽ വൈറസ് ബാധയെത്തുടർന്ന് മരിച്ചത് 429 പേർ. വ്യാഴാഴ്ച മാത്രം 75 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 1075 പേരെയാണ് വൈറസ് ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഇറാൻ ആരോഗ്യവകുപ്പ് വക്താവ് കിയനുഷ് ജഹാൻപുർ ഔദ്യോഗിക വാർത്താഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ മാസം 19 മുതൽ ചുരുങ്ങിയത് ഏഴ് സർക്കാർ ജീവനക്കാരും നാല് ജനപ്രതിനിധികളും വൈറസ് ബാധയെത്തുടർന്ന് മരണത്തിനു കീഴടങ്ങി. ചൈനക്കും ഇറ്റലിക്കും പിന്നാലെ കൊറോണ വൈറസ് ഏറ്റവുമധികം ദുരിതവും മരണവും വിതച്ചത് ഇറാനിലാണ്. വൈറസ് ബാധ തടയാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ഇറാനിൽ നടന്നുവരികയാണ്.
ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കൊറോണയെ നേരിടാന്‍ സാമ്പത്തിക സഹായം തേടി ഇറാന് രാജ്യാന്തര നാണയനിധിയെ സമീപിച്ചു. അടിയന്തരമായി അഞ്ചു ബില്യണ്‍ ഡോളര്‍ സഹായം അനുവദിക്കണമെന്നാണ് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ഐഎംഎഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാളെ മുതല്‍ മൂന്നു ദിവസം കൊണ്ട് ഇന്ത്യയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേക വിമാനത്തില്‍ മുംബൈയിലാണ് ഇവരെ എത്തിക്കുക. ഇവരെ ക്വാറന്റൈന് ചെയ്ത് പരിശോധനകള്‍ക്ക് വിധേയമാക്കി, രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം മാത്രമാകും വീട്ടിലേക്ക് വിടുക. ഇറാനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
കൊറോണ വ്യാപിക്കുന്നത് ആശങ്കാജനകമാണ്. അതുകൊണ്ടുതന്നെ അടിയന്തര ഇടപെടലിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ 6000 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കുകള്‍. ഇതില്‍ 1100 പേര് മഹരാഷ്ട്ര, ജമ്മു, കശ്മീര്‍ എന്നി മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്. കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള 1000ല്‍ പരം മീന്‍പിടിത്ത തൊഴിലാളികളും 300ല്‍ പരം വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.
Summary, 429 people in Iran have died from Coronavirus with 1075 confirmed cases in the past 24 hours

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.