കണ്ടെയ്‌നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

 


ലണ്ടന്‍: (www.kvartha.com 26.10.2019) ലണ്ടനില്‍ കണ്ടെയ്‌നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി.
വടക്കന്‍ അയര്‍ലാന്‍ഡ് സ്വദേശിയായ 48കാരനാണ് പിടിയിലായത്. സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ കേസുമായി ബന്ധപ്പെട്ട് വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരു യുവാവിനെയും യുവതിയെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കണ്ടെയ്‌നര്‍ ഡ്രൈവറെയാണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ലണ്ടനിന്‍ എസക്‌സിലെ പാര്‍ക്കില്‍ വെച്ച് കണ്ടെയ്‌നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബള്‍ഗേറിയയില്‍ നിന്നാണ് കണ്ടെയ്‌നര്‍ വന്നത്. വെയില്‍സിലെ ഹോളിഹെഡ് വഴിയാണ് വാഹനം ബ്രിട്ടനില്‍ പ്രവേശിച്ചത്. ബള്‍േഗേറിയയില്‍നിന്നുള്ള വാഹനങ്ങള്‍ സാധാരണ ഈ റൂട്ടുവഴി ബ്രിട്ടനില്‍ പ്രവേശിക്കാറില്ല. മറ്റു റൂട്ടുകളിലെ പരിശോധന ഒഴിവാക്കാനായി മനുഷ്യക്കടത്തുകാര്‍ ഈ വഴി തെരഞ്ഞെടുത്തതാണെന്നു സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര അയര്‍ലന്‍ഡിലെ രണ്ട് വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ആസൂത്രിത കുറ്റവാളി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കണ്ടെയ്‌നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, England, London, News, Dead Body, Arrested, 4th Person Arrested in Connection to the 39 Bodies Found in U.K. Truck
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia