Discoveries | 2023-ൽ ലോകത്തെ വിസ്മയിപ്പിച്ച 5 കണ്ടെത്തലുകൾ ഇതാണ്; സ്വർണമാല മുതൽ 'ഇപ്പോഴും തിളങ്ങുന്ന' വാൾ വരെ!
Dec 25, 2023, 19:32 IST
ന്യൂഡെൽഹി: (KVARTHA) ലോകത്തെ വിസ്മയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങൾ കൊണ്ട് ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾക്ക് അടിത്തറ പാകിയ വർഷമാണ് 2023. വൈദ്യശാസ്ത്രത്തിലെ മുന്നേറ്റങ്ങൾ മുതൽ ബഹിരാകാശ പര്യവേക്ഷണത്തിലെ അഭൂതപൂർവമായ സംഭവവികാസങ്ങൾ വരെ ഇതിലുണ്ട്. വിസ്മയിപ്പിക്കുക മാത്രമല്ല, അറിവിന്റെ പുതിയ അതിരുകൾ തുറന്ന അഞ്ച് കണ്ടെത്തലുകളും ഇത്തവണയുണ്ടായി . 2023-ൽ ആഗോള തലത്തിൽ ശ്രദ്ധ ആകർഷിച്ച അത്തരം അഞ്ച് കണ്ടെത്തലുകൾ ഇതാ.
1. നഷ്ടപ്പെട്ട സ്വർണമാല
'മെഗാലഡോണ്‍' എന്നത് ലോകത്ത് ഇന്നേ വരെ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും വലിയ സ്രാവാണ്. പിന്നീട് ഇവയ്ക്ക് വംശനാശം സംഭവിച്ചു. ഒരു കാലത്ത് സമുദ്രത്തിൽ എതിരാളികളില്ലാത്ത ശക്തിയായിരുന്ന മെഗാലഡോണിന്റെ പല്ല് ഉൾക്കൊള്ളുന്ന ഒരു സ്വർണമാല ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് 2023ൽ കണ്ടെടുത്തു. ഐതിഹാസിക കപ്പൽ മുങ്ങി 111 വർഷങ്ങൾക്ക് ശേഷം മഗല്ലൻ എന്ന കമ്പനി നടത്തിയ മറ്റൊരു ദൗത്യത്തിനിടെയാണ് അപൂർവമായ സ്വർണമാല കണ്ടെത്തിയത്.
2. പഴക്കമുള്ള ഫ്ലഷിംഗ് ശൗചാലയം
ഫെബ്രുവരിയിൽ, പുരാവസ്തു ഗവേഷകർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫ്ലഷിംഗ് ശൗചാലയം കണ്ടെത്തി. വളഞ്ഞ പൈപ്പ് സഹിതമുള്ള ഈ ശൗചാലയത്തിന് ഏകദേശം 2,400 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചൈനീസ് നഗരമായ സിയാനിലെ പുരാവസ്തു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിലാണ് ഈ കണ്ടെത്തൽ.
3. രചയിതാവിനെ കണ്ടെത്തുന്നതിന് എഐ സഹായിച്ചു
നൂറ്റാണ്ടുകൾ നീണ്ട നിഗൂഢതയ്ക്ക് ശേഷം, പതിനേഴാം നൂറ്റാണ്ടിലെ ഒരു സ്പാനിഷ് നാടകത്തിന്റെ രചയിതാവ് ആരാണെന്ന് ഈ വർഷം ജനുവരിയിൽ വെളിപ്പെടുത്തി. പ്രശസ്ത എഴുത്തുകാരനായ ഫെലിക്സ് ലോപ് ഡി വേഗയുടെ സൃഷ്ടിയാണ് ഇതെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കണ്ടെത്തിയത്.
4. 4,000 വർഷം പഴക്കമുള്ള കുടക്കല്ല്
പുരാവസ്തു ഗവേഷകർ നെതർലാൻഡ്‌സിൽ 4,000 വർഷം പഴക്കമുള്ള സ്റ്റോണ്‍ഹെഞ്ച് (കുടക്കല്ല്) കണ്ടെത്തി.
കിഴക്കൻ പട്ടണമായ റോട്ടർഡാമിൽ ഗവേഷകർ 2017 മുതൽ ഉത്ഖനനം നടത്തി വരുന്നതിനിടെയാണ് ഈ കണ്ടെത്തൽ. ഇംഗ്ലണ്ടിലെ ചരിത്രാതീതകാല സ്മാരകമാണ് സ്റ്റോണ്‍ഹെഞ്ച്. ലണ്ടൻ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയായി വില്‍ട്ട്‌ഷെയർ കൗണ്ടിയിലെ ഈംസ്ബെറി (Amesbury) യിലാണ് ഈ സ്മാരകം നിലനിൽക്കുന്നത്. വൃത്താകൃതിയിൽ നാട്ടിനിർത്തിയിരിക്കുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള വലിയ കല്ലുകളാണ് ഇവിടെയുള്ളത്.
വില്‍ട്ട്‌ഷെയറിലേത് പോലെ കൂറ്റന്‍ കല്ലുകള്‍ കൊണ്ടല്ല നെതര്‍ലാന്‍ഡിസിലെ സ്റ്റോണ്‍ഹെഞ്ച് പണിതിരിക്കുന്നത്, മരത്തടികള്‍ കൊണ്ടാണ്. മൂന്ന് ഫൂട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള നെതര്‍ലാന്‍ഡിലെ സ്റ്റോണ്‍ഹെഞ്ച് സൂര്യന്റെയും ചന്ദ്രന്റെയും ദിശകണക്കാക്കിയുള്ള കലണ്ടര്‍ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്‌റ്റോണ്‍ഹെഞ്ച് എന്തിനായിരുന്നു ഉപയോഗിച്ചിരുന്നത് എന്നറിയാന്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണ്.
5. 'ഇപ്പോഴും തിളങ്ങുന്ന' വാൾ
3,000 വർഷത്തിലേറെ പഴക്കമുള്ളതായി കരുതപ്പെടുന്ന കുറ്റമറ്റ രീതിയിൽ സംരക്ഷിക്കപ്പെട്ട ഒരു വെങ്കല വാൾ തെക്കൻ ജർമനിയിൽ കണ്ടെത്തി. വാളിന്റെ അവസ്ഥ വളരെ ശ്രദ്ധേയമാണ്, അത് ഇപ്പോഴും തിളങ്ങുന്നു എന്ന് റിപോർട്ടുകൾ പറയുന്നു. തെക്കൻ പട്ടണമായ നോർഡ്ലിംഗനിലെ ഒരു ശവക്കുഴിയിൽ നിന്നാണ് അഷ്ടഭുജാകൃതിയിലുള്ള വെങ്കല വാൾ കണ്ടെത്തിയത്. ശവക്കുഴിയിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും ആൺകുട്ടിയുടെയും അസ്ഥികളും മറ്റ് വെങ്കല വസ്തുക്കളും അടങ്ങിയിരുന്നു.
keywords: Malayalam-News, World, New Delhi, Discoveries, Lost Necklace, Royal Lavatory, Science, World, 5 Discoveries That Left The World Awe-Struck In 2023.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.