കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ തോക്കെടുത്ത് സഹോദരനു നേരെ വെടിവച്ചു; അഞ്ചുവയസുകാരന്റെ വെടിയേറ്റ് 12കാരന് ദാരുണാന്ത്യം

 



ജോര്‍ജിയ: (www.kvartha.com 12.05.2020) കളിക്കുന്നതിനിടയില്‍ കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ തോക്കെടുത്ത് അഞ്ചുവയസുകാരന്‍ സഹോദരനുനേരെ വെടിവച്ചതിനെ തുടര്‍ന്ന് 12 വയസുകാരന്‍ മരിച്ചു. ഗ്രിഫിനില്‍
മെയ് ഒമ്പത് ശനിയാഴ്ച രണ്ടു സഹോദരന്മാരും ചേര്‍ന്നു വീടിനു തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടയിലാണ് സംഭവം. അഞ്ചു വയസുകാരന്റെ ശ്രദ്ധയില്‍പ്പെട്ട നിലത്തു കിടന്നിരുന്ന തോക്ക് കളിത്തോക്കാണെന്ന് കരുതി സഹോദരനു നേരെ കാഞ്ചി വലിക്കുകയായിരുന്നു.

തുടര്‍ന്ന് മാറില്‍വെടിയേറ്റ് വീണ സഹോദരനെ കണ്ട് കുട്ടി നിലവിളിക്കുന്നത് കേട്ടവര്‍ സംഭവസ്ഥലത്തെത്തി. ഉടനെ കുട്ടിയെ അടുത്തുള്ള വല്‍ സ്റ്റാര്‍ സ്പാല്‍ ലിംഗ് റീജനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് തോക്കിന്റെ ഉടമസ്ഥന്‍ ആരാണെന്ന് കണ്ടുപിടിക്കുന്നതിനുള്ള ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഗ്രിഫിന്‍ പൊലീസ് പറഞ്ഞു. കുട്ടികള്‍ക്ക് ലഭിക്കും വിധം തോക്ക് ഉപേക്ഷിച്ച വ്യക്തികളെ കണ്ടെത്തി കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ തോക്കെടുത്ത് സഹോദരനു നേരെ വെടിവച്ചു; അഞ്ചുവയസുകാരന്റെ വെടിയേറ്റ് 12കാരന് ദാരുണാന്ത്യം

Keywords:  News, World, Death, Killed, Children, shot dead, hospital, Police, Case, Gun, Georgia, 5-year-old accidentally shot, killed 12-year-old brother after finding gun in woods
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia