Birth Child | ആത്മീയ അനുഭവം; മകന്റെ കുഞ്ഞിന് ജന്മം നല്കി അമ്മ; ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിക്ക് ജന്മം നല്‍കുന്നത് അസാധാരണമായ സംഭവമെന്ന് ആശുപത്രി അധികൃതര്‍
Nov 7, 2022, 14:25 IST
ന്യൂയോര്‍ക്: (www.kvartha.com) വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി വാര്‍ത്തകള്‍ റിപോര്‍ട് ചെയ്യുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ ഒരു വാടക ഗര്‍ഭധാരണത്തിന്റെ വാര്‍ത്തയാണ് യുഎസിലെ യൂടായില്‍ നിന്ന് പുറത്തുവരുന്നത്.
വാടക ഗര്‍ഭധാരണത്തിലൂടെ മകന് ജെഫ് ഹോകിന്റെ കുഞ്ഞിന് ജന്മം നല്കാന് 56 കാരിയായ നാന്‍സി ഹോക് തയാറാകുകയായിരുന്നു. യൂടാ സാങ്കേതിക സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥയാണ് നാന്‍സി. ജെഫ് ഹോക് -കാമ്പ്രിയ ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കാനാണ് അമ്മയായ നാന്‍സി ഹോകിന്‍ ഭാഗ്യം ലഭിച്ചത്.
'മനോഹരമായ നിമിഷം. എത്രപേര്‍ക്ക് അവരുടെ അമ്മ ഒരു കുഞ്ഞിന് ജന്മം നല്കുന്ന ധന്യമുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ സാധിക്കും?' എന്ന കുറിപ്പോടെയാണ് വെബ് ഡെവലപറായ ജെഫ് ഹോക് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
ഒമ്പത് മണിക്കൂര്‍ സമയമെടുത്താണ് നാന്‍സി മകന്റെ കുഞ്ഞിനു ജന്മം നല്‍കിയത്. ഇത് ആത്മീയ അനുഭവമായിരുന്നു എന്ന് പ്രസവത്തിനുശേഷം നാന്‍സി പറഞ്ഞു. കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം നാന്‍സി പലതരത്തിലുള്ള വൈകാരിക അവസ്ഥകളിലൂടെ കടന്നുപോയതായും 'പ്യൂപിള്‍' റിപോര്‍ട് ചെയ്യുന്നു. എന്നാല്‍ കുഞ്ഞിനെ തന്റെ ഒപ്പം കൊണ്ടുപോകില്ലെന്ന് നാന്‍സി വ്യക്തമാക്കി.
വളരെ വലിയ നന്ദിയും ചെറിയ ദുഃഖവും ഈ വേര്‍പാടില്‍ എനിക്കുണ്ടെന്ന് നാന്‍സി പറഞ്ഞു. അമ്മയുടെ ആഗ്രഹ പ്രകാരം കുഞ്ഞിനു ഹന്ന എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഹോക് പറഞ്ഞു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു ദിവസം അര്‍ധരാത്രി ഉറക്കത്തില്‍ 'എന്റെ പേര് ഹന്ന' എന്ന് അമ്മ പറഞ്ഞിരുന്നു. അതുകൊണ്ടാണ് കുഞ്ഞിന് ആ പേര് തന്നെ നല്‍കിയതെന്നും ഹോക് പറഞ്ഞു.
പരിശോധനകള്‍ക്കു മുന്‍പ് തന്നെ ഗര്‍ഭത്തിലുള്ളത് പെണ്‍കുഞ്ഞായിരിക്കുമെന്ന് ഭര്‍തൃമാതാവ് പറഞ്ഞിരുന്നു. അവരുടെ ആഗ്രഹപ്രകാരമാണ് കുഞ്ഞിന് ഹന്ന എന്ന പേര് നല്‍കിയത്. അവര്‍ രണ്ടുപേരും സുഖമായിരിക്കുന്നു എന്ന് കാമ്പ്രിയ പറഞ്ഞു.
പ്രായം ഒരു പരിധിയും നിശ്ചയിക്കുന്നില്ല. ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിക്ക് ജന്മം നല്‍കുന്നത് അസാധാരണമായ സംഭവമാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
Keywords: 56-Year-Old US Woman Gives Birth To Son And Daughter-In-Law's Baby, New York, News, Pregnant Woman, Child, Hospital, World.
തന്റെ മകനും മരുമകള്‍ക്കും വേണ്ടി മകന്റെ കുഞ്ഞിന് ഒരു അമ്മ ജന്മം നല്കിയ വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. മരുമകള്‍ കാമ്പ്രിയയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതിനെ തുടര്‍ന്നാണ് മകന്റെ കുഞ്ഞിന് ജന്മം നല്കാന് അമ്മ തയാറായതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
വാടക ഗര്‍ഭധാരണത്തിലൂടെ മകന് ജെഫ് ഹോകിന്റെ കുഞ്ഞിന് ജന്മം നല്കാന് 56 കാരിയായ നാന്‍സി ഹോക് തയാറാകുകയായിരുന്നു. യൂടാ സാങ്കേതിക സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥയാണ് നാന്‍സി. ജെഫ് ഹോക് -കാമ്പ്രിയ ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കാനാണ് അമ്മയായ നാന്‍സി ഹോകിന്‍ ഭാഗ്യം ലഭിച്ചത്.
'മനോഹരമായ നിമിഷം. എത്രപേര്‍ക്ക് അവരുടെ അമ്മ ഒരു കുഞ്ഞിന് ജന്മം നല്കുന്ന ധന്യമുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ സാധിക്കും?' എന്ന കുറിപ്പോടെയാണ് വെബ് ഡെവലപറായ ജെഫ് ഹോക് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
ഒമ്പത് മണിക്കൂര്‍ സമയമെടുത്താണ് നാന്‍സി മകന്റെ കുഞ്ഞിനു ജന്മം നല്‍കിയത്. ഇത് ആത്മീയ അനുഭവമായിരുന്നു എന്ന് പ്രസവത്തിനുശേഷം നാന്‍സി പറഞ്ഞു. കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം നാന്‍സി പലതരത്തിലുള്ള വൈകാരിക അവസ്ഥകളിലൂടെ കടന്നുപോയതായും 'പ്യൂപിള്‍' റിപോര്‍ട് ചെയ്യുന്നു. എന്നാല്‍ കുഞ്ഞിനെ തന്റെ ഒപ്പം കൊണ്ടുപോകില്ലെന്ന് നാന്‍സി വ്യക്തമാക്കി.
വളരെ വലിയ നന്ദിയും ചെറിയ ദുഃഖവും ഈ വേര്‍പാടില്‍ എനിക്കുണ്ടെന്ന് നാന്‍സി പറഞ്ഞു. അമ്മയുടെ ആഗ്രഹ പ്രകാരം കുഞ്ഞിനു ഹന്ന എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഹോക് പറഞ്ഞു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു ദിവസം അര്‍ധരാത്രി ഉറക്കത്തില്‍ 'എന്റെ പേര് ഹന്ന' എന്ന് അമ്മ പറഞ്ഞിരുന്നു. അതുകൊണ്ടാണ് കുഞ്ഞിന് ആ പേര് തന്നെ നല്‍കിയതെന്നും ഹോക് പറഞ്ഞു.
പരിശോധനകള്‍ക്കു മുന്‍പ് തന്നെ ഗര്‍ഭത്തിലുള്ളത് പെണ്‍കുഞ്ഞായിരിക്കുമെന്ന് ഭര്‍തൃമാതാവ് പറഞ്ഞിരുന്നു. അവരുടെ ആഗ്രഹപ്രകാരമാണ് കുഞ്ഞിന് ഹന്ന എന്ന പേര് നല്‍കിയത്. അവര്‍ രണ്ടുപേരും സുഖമായിരിക്കുന്നു എന്ന് കാമ്പ്രിയ പറഞ്ഞു.
പ്രായം ഒരു പരിധിയും നിശ്ചയിക്കുന്നില്ല. ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിക്ക് ജന്മം നല്‍കുന്നത് അസാധാരണമായ സംഭവമാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
Keywords: 56-Year-Old US Woman Gives Birth To Son And Daughter-In-Law's Baby, New York, News, Pregnant Woman, Child, Hospital, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.