Arrested | 'സ്‌കൂളിലെ കൗമാരക്കാരായ ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധം'; യുഎസില്‍ 6 അധ്യാപികമാര്‍ അറസ്റ്റില്‍

 


വാഷിങ്ടന്‍: (www.kvartha.com) സ്‌കൂളിലെ കൗമാരക്കാരായ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടെന്ന കേസില്‍ യുഎസില്‍ ആറ് അധ്യാപികമാര്‍ അറസ്റ്റില്‍. എലന്‍ ഷെല്‍ (38), ഹെതര്‍ ഹെയര്‍ (32), എമിലി ഹാന്‍കോക് (26), എമ്മ ഡെലാനി ഹാന്‍കോക്, ക്രിസ്റ്റന്‍ ഗാന്റ് (36), അല്ലീ ഖേരദ്മന്‍ഡ് (33) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ദിവസത്തിനിടെയാണ് ഇത്രയും അധ്യാപികമാര്‍ പിടിയിലായത്. 

ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 16 വയസുള്ള രണ്ട് ആണ്‍കുട്ടികളുമായി മൂന്നുതവണ ലൈംഗിക ബന്ധത്തിലേര്‍പെട്ടു എന്നതാണ് ഡാന്‍വില്ലിലെ എലന്‍ ഷെല്‍ എന്ന അധ്യാപികയ്‌ക്കെതിരായ കുറ്റം. 

കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടെന്ന കുറ്റത്തിന് അര്‍ക്കന്‍സാസിലെ അധ്യാപിക ഹെതര്‍ ഹെയര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തിയത്. ഒക്ലഹോമയില്‍ നിന്നുള്ളയാളാണ് മറ്റൊരു അധ്യാപികയായ എമിലി ഹാന്‍കോക്ക്.

15 വയസുള്ള വിദ്യാര്‍ഥിയുമായി ബന്ധമുണ്ടെന്നതിന്റെ പേരിലാണ് ലിങ്കണ്‍ കൗന്‍ഡിയില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്ത എമ്മ ഡെലാനി ഹാന്‍കോക്കയ്‌ക്കെതിരെ കേസെടുത്തത്. 

അയോവയിലെ ഡെസ് മോയ്നിലെ ഹൈസ്‌കൂളില്‍ ഇന്‍ംഗ്ലിഷ് അധ്യാപികയായ ക്രിസ്റ്റന്‍ ഗാന്റ് കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി സ്‌കൂളിന് അകത്തുംപുറത്തും അഞ്ച് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടെന്നാണ് കേസ്.

Arrested | 'സ്‌കൂളിലെ കൗമാരക്കാരായ ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധം'; യുഎസില്‍ 6 അധ്യാപികമാര്‍ അറസ്റ്റില്‍


ജെയിംസ് മാഡിസണ്‍ ഹൈസ്‌കൂളിലെ അധ്യാപികയായ അല്ലീ ഖേരദ്മന്‍ഡ് മാസങ്ങളായി ഒരു വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. പെന്‍സില്‍വാനിയയില്‍ നിന്നുള്ള ജാവലിന്‍ പരിശീലക ഹന്ന മാര്‍തയെ (26) അവര്‍ പരിശീലിപ്പിച്ച 17 വയസുള്ള ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പേരിലും അറസ്റ്റ് ചെയ്തു.

Keywords: News, World, World-News, case, International, Molestation, Police, Crime, Crime-News, Arrested, Students, Teachers, 6 Female Teachers Arrested For Misconduct With Students In US.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia