ഇന്‍ഡോനേഷ്യയിലെ വടക്കന്‍ സുലവേസിയില്‍ റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; ആളപായമോ നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ല
Jan 22, 2022, 13:34 IST
ജകാര്‍ത: (www.kvartha.com 22.01.2022) ഇന്‍ഡോനേഷ്യയിലെ വടക്കന്‍ സുലവേസിയില്‍ റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ല. ജകാര്‍ത സമയം ശനിയാഴ്ച രാവിലെ 9.26ന് തലോട് ജില്ലയിലെ മെലോന്ഗുവാന് പട്ടണത്തിന് തെക്ക് കിഴക്ക് 39 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത് എന്നാണ് വിവരം.
കടലിനടിയില്‍ 12 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉപ ജില്ലകളിലെ സന്നദ്ധ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ദുരിതാശ്വാസ ഏജെന്സികള്ക്ക് നിര്‍ദേശം നല്‍കിയതായി ദുരന്തനിവാരണ വിഭാഗം തലവന്‍ ജെഫ്സ് ലിന്‍ഡ അറിയിച്ചു. അതേസമയം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Keywords: 6.1 magnitude quake strikes off Indonesia's North Sulawesi, Indonesia, News, Earth Quake, Tsunami, Warning, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.