നേപ്പാള്‍ ഭൂകമ്പ ബാധിതരെ സിംഗപൂര്‍ മുസ്ലിങ്ങള്‍ സഹായിക്കും

 


സിംഗപൂര്‍: (www.kvartha.com 26/04/2015) സിംഗപൂരില്‍ നിന്നുള്ള 68 മുസ്ലിം പള്ളികള്‍ പൊതു ജനങ്ങളില്‍ നിന്ന് ധന സമാഹരണം നടത്തി നേപ്പാള്‍ ഭൂകമ്പ ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് റഹ്മത്തന്‍ ലില്‍ ആലമീന്‍ ഫൌണ്ടേഷന്‍ പറഞ്ഞു.

വര്‍ഗ്ഗ, വര്‍ണ്ണ, വിശ്വാസ വ്യത്യാസമില്ലാതെ ദുരിതം അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ 2005ല്‍ സിംഗപൂരിലെ ഇസ്ലാമിക് റിലീജിയസ് കൌണ്‍സിലാണ് ‘റഹ്മത്തന്‍ ലില്‍ ആലമീന്‍ ഫൌണ്ടേഷന്‍’ രൂപീകരിച്ചത്.
നേപ്പാള്‍ ഭൂകമ്പ ബാധിതരെ സിംഗപൂര്‍ മുസ്ലിങ്ങള്‍ സഹായിക്കും
ചൊവ്വാഴ്ച്ച മുതല്‍ ധന സമാഹരണം ആരംഭിക്കുമെന്ന് റഹ്മത്തന്‍ ലില്‍ ആലമീന്‍ ഫൌണ്ടേഷന്‍ അറിയിച്ചു.

സംഭാവനകള്‍ തുകയായോ ചെക്ക് ആയോ വിശ്വാസികള്‍ക്ക് നല്‍കാവുന്നതാണ്. എംയുഐഎസ് വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും ആളുകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മേയ് ഒന്ന് മുതല്‍ ഏഴു വരെ സിംഗപൂരിലെ 68 പള്ളികളിലും ‘നേപ്പാളിലേക്കുള്ള പ്രത്യേക സംഭാവന’ എന്ന് ആലേഖനം ചെയ്ത പെട്ടികള്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


SUMMARY: 68 mosques from Singapore have declared to provide financial support to the peoples affected by earthquake in Nepal. They have decided to collect donations from the public from Tuesday on wards. 

Keywords: Nepal, Earthquake, Singapore, Mosque, Donation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia