ഈജിപ്തില്‍ 8 മുസ്ലീം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് വധശിക്ഷ; 83 പേര്‍ക്ക് ജീവപര്യന്തം

 


കെയ്‌റോ: (www.kvartha.com 17.09.2015) ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ അംഗങ്ങളെന്ന് അരോപിച്ച് 8 പേരെ വധശിക്ഷയ്ക്ക് വിധിച്ചു. പ്രതിഷേധ പ്രകടനത്തിനിടയില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് 2 പോലീസുകാരേയും ഒരു സുരക്ഷ ഗാര്‍ഡിനേയും കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഇതുകൂടാതെ കേസില്‍ 83 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 23 പേര്‍ക്ക് നിസാര ജയില്‍ ശിക്ഷയാണ് വിധിച്ചത്.

ഈജിപ്തില്‍ 8 മുസ്ലീം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് വധശിക്ഷ; 83 പേര്‍ക്ക് ജീവപര്യന്തം

2013ല്‍ ജനാധിപത്യ രീതിയിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടയിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അന്നത്തെ സൈനീക മേധാവിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സീസിയാണ് ഇപ്പോള്‍ ഈജിപ്തിലെ പ്രസിഡന്റ്. അല്‍ സിസി അധികാരത്തിലെത്തിയതോടെ മുര്‍സിക്ക് ശക്തമായ പിന്തുണ നല്‍കുന്ന മുസ്ലീം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2013 മുതല്‍ ഈജിപ്തില്‍ കൂട്ട വധശിക്ഷകള്‍ നടപ്പാക്കുന്നുണ്ട്.

SUMMARY:
Egypt's state-run news agency says a court has sentenced eight alleged Muslim Brotherhood members to death for the killing of two policemen and a guard, and setting fire to a police station and a courthouse in central Egypt.

Keywords: Egypt, Muslim Brotherhood, Members, Mass Execution,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia