Shot Dead | കളിക്കുന്നതിനിടെ 8 വയസുകാരന്റെ വെടിയേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍
Jun 29, 2022, 14:00 IST
വാഷിങ്ടന്‍: (www.kvartha.com) യുഎസില്‍ വെടിയേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ എട്ട് വയസുകാരന്റെ വെടിയേറ്റാണ് ഒരു വയസുള്ള പെണ്‍കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫ്‌ലോറിഡയിലെ മോടല്‍ റൂമിലാണ് സംഭവം.
പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസുകാരന്‍ പിഞ്ചുകുഞ്ഞിനെതിരെ നിറയൊഴിച്ചതെന്നാണ് റിപോര്‍ട്. മരിച്ച കുഞ്ഞിന്റെ രണ്ടു വയസ് മാത്രം പ്രായമുള്ള സഹോദരിക്ക് വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റോഡെറിക് റന്‍ഡാലിനെ (45) അറസ്റ്റ് ചെയ്തത്.
ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ റന്‍ഡാലിന് തോക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുമായി തന്റെ പെണ്‍സുഹൃത്തിനെ കാണാന്‍ മോടലിലെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.
പെണ്‍സുഹൃത്തിന്റെ ഇളയ മകളാണ് കൊല്ലപ്പെട്ടത്. ഇരട്ടകളായ മൂത്ത സഹോദരിമാരില്‍ ഒരാളാണ് വെടിയേറ്റ് ആശുപത്രിയിലുള്ളത്. ഇടയ്ക്ക് റന്‍ഡാല്‍ പുറത്തുപോയപ്പോഴായിരുന്നു അപകടം. ഈ സമയത്ത് പെണ്‍കുട്ടികളുടെ മാതാവ് ഉറക്കത്തിലായിരുന്നുവെന്നും തോക്ക് ഇരിക്കുന്ന സ്ഥലം അറിയാമായിരുന്ന എട്ടു വയസുകാരന്‍ അതെടുത്ത് കളിക്കുന്നതിനിടെയാണ് അപകടമെന്നും പൊലീസ് പറഞ്ഞു.
മുറിയില്‍ തിരിച്ചെത്തിയ റന്‍ഡാല്‍ പൊലീസ് എത്തുന്നതിന് മുന്‍പേ തോക്കും റൂമിലുണ്ടായിരുന്ന ലഹരിമരുന്ന് എന്ന് സംശയിക്കുന്ന വസ്തുവും എടുത്തുമാറ്റിയെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് തെളിവ് നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.