ലിബിയയില്‍ 85 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കടല്‍ തീരത്തടിഞ്ഞു

 


ട്രിപ്പോളി: (www.kvartha.com 06.10.2015) ലിബിയയില്‍ 85 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞു. യൂറോപ്പിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‌പെട്ടതാകാം ഇവരെന്ന് കരുതുന്നു. ട്രിപ്പോളി കടല്‍ തീരത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് തിരകളില്‍ ഒഴുകിയെത്തുന്നത്.

മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്. ട്രിപ്പോളിയില്‍ മാത്രം 75ഉം സബ്രതയില്‍ 10ഉം മൃതദേഹങ്ങള്‍ കണ്ടെത്തി.

അതേസമയം റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ വള്ളങ്ങളില്‍ യാത്ര ചെയ്ത 212 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായി ലിബിയന്‍ കോസ്റ്റ് ഗാര്‍ഡുകള്‍ അറിയിച്ചു. ഇവര്‍ 2 ബോട്ടുകളിലായി ലിബിയന്‍ തീരത്തുകൂടി കടന്നുപോകുന്നതിനിടയിലായിരുന്നു ഇത്.

ലിബിയയില്‍ 85 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കടല്‍ തീരത്തടിഞ്ഞു


SUMMARY: The bodies of 85 migrants have been found washed up on the coast of Libya, a major departure point for the sea crossing to Europe, the Red Crescent said on Monday.

Keywords: Libya, Migrants, Sea,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia