Lost Job | ഫേസ്ബുകില്‍ ജീവനക്കാരിയായിരുന്ന അമ്മയുടെ ജോലി പോയി; നന്നായെന്ന് 6 വയസുകാരിയായ മകള്‍!
Dec 13, 2022, 11:32 IST
ന്യൂയോര്‍ക്: (www.kvartha.com) ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകംപനിയാണ് മെറ്റ. കംപനി ഈയടുത്താണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. വരുമാനത്തിലെ ഇടിവും ഡിജിറ്റല്‍ വ്യവസായമേഖലയില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളുമാണ് തീരുമാനത്തിന് കാരണമെന്നാണ് മെറ്റ സിഇഒ മാര്‍ക് സകര്‍ബര്‍ഗ് അറിയിച്ചത്. 11,000 ജീവനക്കാരെയാണ് ഫേസ്ബുകിന്റെ പിരിച്ചുവിടല്‍ തീരുമാനം ബാധിച്ചത്.
അത്തരത്തില്‍ മെറ്റയിലെ ജോലി പോയതിന്റെ സങ്കടത്തിലാണ് ഷെല്ലി കാലിഷ് എന്ന യുവതി. എന്നാല്‍ ഇവരുടെ ആറു വയസുകാരി മകള്‍ അമ്മയുടെ ജോലി പോയതിന്റെ സന്തോഷത്തിലാണ്. കാരണം ഇനി അമ്മയെ കൂടിതല്‍ സമയം അടുത്തു കിട്ടിയ സന്തോഷമാണ് ആ കുഞ്ഞുമനസിന്. അമ്മയ്ക്ക് ജോലിക്ക് പോകേണ്ടാത്തോണ്ട് ഇനിയും കൂടുതല്‍ സമയം ഒരുമിച്ച് ചെലവിടാം എന്നതാണ് ആറുവയസുകാരിയെ സന്തോഷിപ്പിക്കുന്നത്.
രാവിലെ മെയില്‍ നോക്കിയപ്പോഴാണ് ജോലി പോയവിവരം അറിഞ്ഞതെന്ന് യുവതി പറയുന്നു. 'അതൊരു നീണ്ട മെയിലായിരുന്നു. എനിക്ക് സംശയം തോന്നിയിരുന്നു. ആദ്യത്തെ കുറച്ച് വരികള്‍ക്കപ്പുറം എനിക്ക് വായിക്കാന്‍ സാധിച്ചില്ല. കാരണം അപ്പോഴേക്കും പിരിച്ചുവിടുന്നവരില്‍ ഞാനുമുണ്ടെന്ന് മനസിലായിരുന്നു. പെട്ടെന്ന് തന്നെ ഭര്‍ത്താവിനെ വിളിച്ചു. അദ്ദേഹവും മക്കളും വന്ന് എന്നെ കെട്ടിപ്പിടിച്ചു കുറെ നേരം ഇരുന്നു. ജോലി നഷ്ടമായ കാര്യം മകളോട് പറഞ്ഞപ്പോള്‍ അവള് സന്തോഷം പ്രകടിപ്പിച്ചു. ഇനി അമ്മയ്ക്ക് എന്നോടൊപ്പം കൂടുതല്‍ സമയം ചെലവിടാമല്ലോയെന്നാണ് അവള് പറഞ്ഞത്. മകളുടെ പ്രതികരണം എന്നെ മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.'- ഷെല്ലി പറഞ്ഞു.
മെറ്റ പ്ലാറ്റ്ഫോമുകള് ഈ വര്‍ഷം എന്‍ജിനീയര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതികള്‍ 30 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. സാമ്പത്തികമാന്ദ്യം നേരിടാനുള്ള മുന്നറിയിപ്പ് മാര്‍ക് സക്കര്‍ബര്‍ഗ് ജൂണില്‍ ജീവനക്കാര്‍ക്കും നല്‍കിയിരുന്നു. സ്നാപ് സിഇഒ ഇവാന് സ്പീഗലും മെയ് മാസത്തില്‍ തന്നെ ഒരു മെമോയിലൂടെ ജീവനക്കാരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കംപനി ഈ വര്‍ഷത്തെ നിയമനം മന്ദഗതിയില്‍ നടത്തുമെന്നും പ്രശ്നങ്ങളുടെ വിശാലമായ സ്ലേറ്റ് നിരത്തുമെന്നും മെമോയില്‍ പറഞ്ഞിരുന്നു.
Keywords: News,World,international,New York,Facebook,Social-Media,instagram, Whatsapp,Job,Business,Finance,Business Man,Job,Labours,Daughter, A 6-year-old said she was happy her mother lost her job at Meta
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.