സൗദിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ബാലിക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്
Feb 9, 2020, 12:38 IST
റിയാദ്: (www.kvartha.com 09.02.2020) സൗദിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ബാലിക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്. റിയാദ് നഗരത്തിലെ ഖുര്‍തുബ ഡിസ്ട്രിക്റ്റില്‍ ഒരു പാപ്പിട കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അപകടത്തില്‍ ഒരാളുടെ നില ഗുരുതരകമാണ്. ബാലികയ്ക്ക് നിസാരമായി പരിക്കേറ്റു. വാതകം ചോര്‍ന്നത് മൂലമാണ് അപകടമുണ്ടായത്.
കഴിഞ്ഞ മാസമാണ് മൂന്നു കുടുംബങ്ങള്‍ താമസിക്കുന്ന ഈ വീട് കുടുംബങ്ങള്‍ വാങ്ങിയത്. താമസക്കാരില്‍ ഭൂരിഭാഗവും സ്കൂളുകളിലും ജോലി സ്ഥലങ്ങളിലുമായ സമയത്തായതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നു. സമീപത്തെ ചില കെട്ടിടങ്ങള്‍ക്കും പൊട്ടിത്തെറിയില്‍ നിസാര കേടുപാടുകള്‍ സംഭവിച്ചു. സംഭവ സ്ഥലത്തേക്ക് അഗ്നിശമന സേനാ വിഭാഗത്തിന്റെയും പൊലീസിന്റെയും റെഡ്ക്രസന്റ് അതോറിറ്റിയുടെയും സഹായത്തോടെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തി.
Keywords: Riyadh, News, World, Injured, Family, Police, Fire, Girl, Accident, Gas cylinder, A gas explosion occurred in a house of 3 families, Two injuries

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.