സൂപ്പര്‍ മൂണ്‍: കേരളത്തില്‍ കാണുന്നത് തിങ്കളാഴ്ച പുലര്‍ച്ചെ

 


(www.kvartha.com 27.09.2015) ഭൂമിയില്‍ നിന്നു വിസ്മയത്തോടെ മാത്രം കണ്ടിരുന്ന, കൈയെത്തി തൊടാന്‍ കൊതിച്ചിരുന്ന അമ്പിളിയമ്മാവന്‍ ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന ദിവസമാണ് ഇന്ന്. 'സൂപ്പര്‍ മൂണ്‍' എന്ന അപൂര്‍വ വിസ്മയക്കാഴ്ച! അതോടൊപ്പം പൂര്‍ണ ചന്ദ്രഗ്രഹണവും. ഇന്ന് ലോകത്താകമാനം സൂപ്പര്‍ മൂണ്‍ ദൃശ്യമാകുമെങ്കിലും കേരളത്തില്‍ കാണുന്നത് നാളെയാണ്.

സാധാരണ കാണുന്നതിനെക്കാള്‍ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലുണ്ടാകും ഇന്നത്തെ ചന്ദ്രന്. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ വന്നുവീണ് ചുവപ്പുനിറം ചന്ദ്രനെ രക്തവര്‍ണമാക്കും.

അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം ഇന്നു പൂര്‍ണമായും ദൃശ്യമാകും. നാളെ രാവിലെ 5.40 മുതല്‍ നേരം പുലരുംവരെയാണ് കേരളത്തിലെ വിസ്മയക്കാഴ്ച. ഇതിനു മുന്‍പു ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണും ഒരുമിച്ചു വന്നത് 33 വര്‍ഷം മുന്‍പായിരുന്നു. 115 വര്‍ഷത്തിനിടെ ഈ ആകാശവിസ്മയം സംഭവിച്ചിട്ടുള്ളത് നാലേ നാലുതവണ മാത്രം.
   
സൂപ്പര്‍ മൂണ്‍: കേരളത്തില്‍ കാണുന്നത് തിങ്കളാഴ്ച പുലര്‍ച്ചെ
SUMMARY: It almost sounds like something from a comic strip: A total supermoon lunar eclipse, also known as a blood moon. But this is for real — and it's happening Sunday night through Monday.
What's actually happening is a confluence of three things. The moon will be full and in its closest point in its orbit around the Earth, making it a so-called supermoon, according to Dr. David Wolf, a former NASA astronaut and "extraordinary scientist in residence" for The Children's Museum. Supermoons appear 14% larger and 33% brighter than other full moons.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia