അയ്‌ലാന്‍ കുര്‍ദിക്ക് ശേഷം കരളലിയിക്കുന്ന മറ്റൊരു ചിത്രം കൂടി; രണ്ടുമാസം പ്രായമായ മകനെയും കൊണ്ട് നീന്തുന്ന അഭയാര്‍ത്ഥി പിതാവ്

 


ഏതന്‍സ്: (www.kvartha.com 14.09.2015) അയ്‌ലന്‍ കുര്‍ദിയെന്ന മൂന്നുവയസുകാരന്‍ അഭയാര്‍ത്ഥി ബാലന്‍ ലോകത്തിന്റെ കണ്ണുനനയിച്ചിട്ട് അധികം നാളായില്ല. കപ്പലില്‍ രക്ഷപെടുന്നതിനിടെ ഗ്രീസ് തീരത്തു അടിഞ്ഞ അയ്‌ലാന്റെ മൃതദേഹം ഇക്കാലയളവിലെ ഏറ്റവും ഹൃദയഭേദകമായ ചിത്രമായിരുന്നു.

ഇതിനുശേഷം സ്വന്തം വസ്ത്രങ്ങളാല്‍ മറച്ച് തന്റെ രണ്ടുമാസം മാത്രം പ്രായമായ കുഞ്ഞിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് നീന്തുന്ന പിതാവിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗ്രീസിലെ ഹോളിഡേ ദ്വീപിന് 100 മീറ്റര്‍ അകലെ മുങ്ങിയ ബോട്ടില്‍ നിന്നുളള അഭയാര്‍ഥികളാണിവര്‍.

അഭയാര്‍ത്ഥി ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തീരത്തേക്ക് നീന്തുന്ന ചിത്രങ്ങള്‍ ആരുടെയും കരളലിയിക്കും. ഫാര്‍മകോണിസി തീരത്ത് ബോട്ട് മുങ്ങി 34 അഭയാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. നാല് പിഞ്ചുകുഞ്ഞുങ്ങളും അഞ്ച് പെണ്‍കുട്ടികളും അടക്കം 15 കുട്ടികള്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. യൂറോപ്പിലെ അഭയാര്‍ത്ഥികള്‍ക്കു നേരേ ഗ്രീസ് മുഖം തിരിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടാകുന്നത്. ഗ്രീസ് തീരത്ത് അടുത്തിടെ ഒരു അപകടത്തില്‍ മാത്രം ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. 68 പേരെ കടലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ സംഘം ഇതുവരെ രക്ഷപ്പെടുത്തി.

ആഭ്യന്തര കലഹം രൂക്ഷമായ സിറിയയില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായി യൂറോപ്യന്‍ തീരത്തേക്ക് കടക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളനുസരിച്ച് ഇതിനകം തന്നെ 3,80,000 പേര്‍ കടല്‍ മാര്‍ഗം യൂറോപ്പിലെത്തിയിട്ടുണ്ട്. 2,60,000 പേര്‍ ഗ്രീസിലേക്കും 1,21,000 പേര്‍ ഇറ്റലിയിലേക്കുമാണ് കടന്നത്.

അയ്‌ലാന്‍ കുര്‍ദിക്ക് ശേഷം കരളലിയിക്കുന്ന മറ്റൊരു ചിത്രം കൂടി; രണ്ടുമാസം പ്രായമായ മകനെയും കൊണ്ട് നീന്തുന്ന അഭയാര്‍ത്ഥി പിതാവ്


SUMMARY: These heartbreaking images show the terrifying moment an overcrowded dinghy packed with refugees deflated and left them swimming desperately to shore.

One picture shows a breathless fully clothed father carrying his two-month-old baby boy through the water in a rubber ring as their crammed dinghy collapsed 100m from the Greek holiday island of Lesbos.

It comes on the same day 34 refugees drowned off Farmakonisi, believed to be the largest recorded death toll from any single accident in Greek waters since the migrant crisis began.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia