വിവാഹത്തിന് വിസ്സമ്മതിച്ച യുവതിയുടെ മുഖത്ത് പോലീസുകാരന്‍ ആസിഡ് ഒഴിച്ചു

 


കറാച്ചി: (www.kvartha.com 19/07/2015) നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നു വച്ച യുവതിയുടെ മുഖത്ത് പോലീസുകാരന്‍ ആസിഡ് ഒഴിച്ചു.
യുവതി വീട്ടുകാരുമൊത്ത് ഈദ് ആഘോഷിക്കാന്‍ പുറത്തു പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. സീഷാനുമായി ഒരു വര്‍ഷം മുന്‍പ് നിശ്ചയച്ച വിവാഹം തങ്ങള്‍ വേണ്ടെന്നു വച്ചതായി യുവതിയുടെ വീട്ടുകാര്‍ പോലീസിനു മൊഴി നല്‍കി.

ആക്രമണ സമയത്ത് യുവതിയുടെ കൂടെയുണ്ടായ സുഹൃത്തിനും സഹോദരനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ യുവതിയുടെ ശരീരത്തിന്‍റെ തൊണ്ണൂറു ശതമാനവും പോള്ളലലേറ്റിട്ടുണ്ട്. ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഇപ്പോള്‍ ജീവന് വേണ്ടി മല്ലിടുകയാണെന്ന് പോലീസ് പറഞ്ഞു.


യുവതിക്ക് നേരെ ആക്രമണം നടത്തിയ പ്രതി ഒളിവിലാണ്. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി പാകിസ്ഥാനില്‍ ആസിഡ് ആക്രമണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആസിഡ് ആക്രമണത്തിന് ഇരകളായവരില്‍ 65 ശതമാനവും സ്ത്രീകളും കുട്ടികളും ആണെന്ന് പോലീസ് പറഞ്ഞു.
വിവാഹത്തിന് വിസ്സമ്മതിച്ച യുവതിയുടെ മുഖത്ത് പോലീസുകാരന്‍ ആസിഡ് ഒഴിച്ചു

SUMMARY: A woman in Karachi has been attacked by a policemen for refusing his proposal to marry. The acid attack in Pakistan has increased anonymously in the recent days.

Keywords: Acid attack, Police, Woman, Marriage, Case

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia