Arrested | പ്രശസ്ത ഹോളിവുഡ് നടന്‍ ചാര്‍ലി ഷീനിനെ വീട്ടില്‍ കയറി ആക്രമിച്ചെന്ന സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍
Dec 23, 2023, 15:28 IST
ന്യൂയോര്‍ക്: (KVARTHA) പ്രശസ്ത ഹോളിവുഡ് നടന്‍ ചാര്‍ലി ഷീനിനെ വീട്ടില്‍ കയറി ആക്രമിച്ചെന്ന സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ഇലക്ട്ര ഷ്‌റോക് എന്ന സ്ത്രീയാണ് ചാര്‍ലി ഷീനിനെ ആക്രമിച്ചതിന് അറസ്റ്റിലായത്. ആക്രമണത്തിനും മോഷണശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയില്‍ കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചാര്‍ലിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷ്‌റോക് അദ്ദേഹം വാതില്‍ തുറന്നപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അവര്‍ ചാര്‍ലിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കഴുത്തുഞെരിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും റിപോര്‍ട് വ്യക്തമാക്കുന്നു.
ഇതാദ്യമായല്ല ചാര്‍ലിയും ഷ്‌റോകും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതെന്നും മുമ്പ് ഷീനിന്റെ കാറില്‍ ഷ്‌റോക് പശപോലുള്ള ദ്രാവകം പുരട്ടിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 58-കാരനായ ഷീന്‍, നടന്‍ മാര്‍ടിന്‍ ഷീനിന്റെ മകനാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഹോളിവുഡില്‍ കുപ്രസിദ്ധിയാര്‍ജിച്ച നടനാണ് ഇദ്ദേഹം.
പ്ലാറ്റൂണ്‍, വാള്‍ സ്ട്രീറ്റ്, യങ് ഗണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെയും, സ്പിന്‍ സിറ്റി, ടു ആന്‍ഡ് ഹാഫ് മെന്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ് ചാര്‍ലി ഷീന്‍. ഇതില്‍ വാള്‍ സ്ട്രീറ്റില്‍ പിതാവ് മാര്‍ടിന്‍ ഷീനിനൊപ്പമാണ് ചാര്‍ലി വേഷമിട്ടത്.

Keywords: Actor Charlie Sheen attacked with deadly weapon at Malibu home, suspect arrested, New York, News, Theft, Actor Charlie Sheen, Attacked, Police, Arrested, Report, Media, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.