ലോസ് ഏഞ്ചല്‍സ്: ലോകമുസ്ലീങ്ങളുടെ വന്‍ പ്രതിഷേധത്തിന് കാരണമായ ഇസ്ലാം വിരുദ്ധ ചിത്രത്തിലെ നായിക കോടതിയില്‍. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വിവാദ ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആള്‍ക്കെതിരെ പരാതിയുമായി നായിക കോടതിയെ സമീപിച്ചത്. സിന്‍ഡി ലീ ഗാര്‍സിയയാണ് വധഭീഷണിയെത്തുടര്ന്ന് കാലിഫോര്‍ണിയ സ്വദേശിയായ നിര്‍മ്മാണവുമായി ബന്ധമുള്ള ആള്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയത്.
ഇയാളെക്കുടാതെ ഗൂഗിള്‍ ഇന്ക്, യുട്യൂബ് എന്നിവയ്ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. വഞ്ചനയ്ക്കും ദുഷ്പ്രചരണം നടത്തിയതിനുമെതിരെയാണ് നായിക രംഗത്തെത്തിയിരിക്കുന്നത്. വിവാദചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്തതിനുശേഷം തനിക്ക് നിരന്തരം വധഭീഷണി ഉയരുന്നതായി നടി പരാതിയില്‍ വ്യക്തമാക്കി.
ചിത്രം തന്റെ സ്വകാര്യത നഷ്ടപ്പെടുത്തിയെന്നും ജീവന് അപകടത്തിലാക്കിയെന്നും നടി ആരോപിച്ചു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി നിര്‍മ്മിച്ച് വിവാദത്തിന്റെ കൊടുമുടിയിലെത്തിയ ചിത്രത്തിനെതിരെ ആദ്യമായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസാണ് ഇത്. ചിത്രം പുറത്തിറങ്ങിയ ശേഷമുണ്ടായ പ്രതിഷേധ പ്രകടനത്തിനിടയില്‍ ലിബിയയിലെ ബംഗാസില് ഉണ്ടായ ആക്രമണത്തില്‍ യുഎസ് എംബസിയിലെ നയതന്ത്രജ്ഞന് കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ 30ഓളം യുഎസുകാരാണ് വിവിധ ആക്രമണസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 11നു വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ ഭീകരാക്രമണത്തിന്റെ വാര്ഷീകത്തോടനുബന്ധിച്ചാണ് വിവാദചിത്രം പ്രദര്‍ശിപ്പിച്ചത്.

Keywords: World, Anti-Islam film, Prophet Mohammed, Actress, Sue, Producer, Controversy, Life threat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.