അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെ കാര്‍ ബോംബ് ആക്രമണം; മരണം 55, 150ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍
May 9, 2021, 12:29 IST
കാബൂള്‍: (www.kvartha.com 09.05.2021) അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെ കാര്‍ബോംബ് ആക്രമണം. ആക്രമണത്തില്‍ മരണം 55 ആയി. 150ലേറെ പേര്‍ക് പരിക്കേറ്റു. വിദ്യാര്‍ഥിനികളാണ് ഏറെയും കൊല്ലപ്പെട്ടത്. സയ്യിദുല്‍ ശുഹദ സ്‌കൂളില്‍നിന്ന് കുട്ടികള്‍ പുറത്തുവരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു.
സ്‌കൂളില്‍ മൂന്നു ഷിഫ്റ്റുകളിലായാണ് പഠനം. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം. സ്‌കൂള്‍ പ്രവേശനകവാടത്തില്‍ നിര്‍ത്തിയിട്ട ബോംബ് നിറച്ച കാറാണ് അപകടം വരുത്തിയത്.
അഫ്ഗാനിസ്താനില്‍നിന്ന് സൈനിക പിന്മാറ്റത്തിന് അടുത്തിടെ അമേരിക തീരുമാനിച്ചിരുന്നു. പിന്മാറ്റം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് തങ്ങള്‍ക്ക് പങ്കില്ലെന്നും പറഞ്ഞു.
എന്നാല്‍, താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ആരോപിച്ചു. അഫ്ഗാനില്‍ രണ്ടു പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് യുഎസും താലിബാനും കരാറിലെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.