ജുമുഅ നമസ്‌കാരത്തിനിടെ അഫ്ഗാനിസ്താനിലെ പള്ളിയില്‍ സ്‌ഫോടനം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്, നിരവധി പേര്‍ക്ക് പരിക്ക്

 


കാബൂള്‍: (www.kvartha.com 08.10.2021) വടക്കന്‍ അഫ്ഗാനിസ്താനിലെ കുന്ദൂസില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ 'മിഷന്‍ റ്റു അഫ്ഗാനിസ്താന്‍' ട്വീറ്റ് ചെയ്യുന്നു. ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ജുമുഅ നമസ്‌കാരത്തിനിടെ അഫ്ഗാനിസ്താനിലെ പള്ളിയില്‍ സ്‌ഫോടനം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്, നിരവധി പേര്‍ക്ക് പരിക്ക്

യുഎസ്, നാറ്റോ സൈന്യം അഫ്ഗാന്‍ വിട്ടതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സ്ഫോടനത്തിന് പിന്നില്‍ ദാഇഷ് ആണെന്ന് താലിബാന്‍ ആരോപിച്ചു. ഷിയാ മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് കുന്ദൂസ്. ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങള്‍ക്കു നേരേ ദാഇഷ് നിരന്തരം ആക്രമണം നടത്താറുണ്ട്.

ഷിയാ സഹോദരങ്ങളുടെ സുരക്ഷ താലിബാന്‍ ഉറപ്പുവരുത്തുമെന്ന് കുന്ദൂസ് പ്രവിശ്യ പൊലീസ് ഉപമേധാവി മുഹമ്മദ് ഒബൈദ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Keywords:  Afghanistan: Dozens killed in suicide bombing at Kunduz mosque, Afghanistan, News, Bomb Blast, Dead, Injured, Twitter, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia