അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിന് നേരെയുണ്ടായ കാര്‍ബോംബ് സ്ഫോടനം; മരണം 68 ആയി
May 10, 2021, 10:49 IST
കാബൂള്‍: (www.kvartha.com 10.05.2021) അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ സ്‌കൂളിന് നേരെയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി. സ്‌ഫോടനത്തില്‍ 195 പേര്‍ക്ക് പരിക്കേറ്റതായും കാണാതായ കുട്ടികള്‍ക്ക് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സയ്യിദുല്‍ ശുഹദ സ്‌കൂളില്‍ നിന്ന് കുട്ടികള്‍ പുറത്തുവരുന്നതിനിടെയായിരുന്നു സംഭവം.
പ്രവേശനകവാടത്തില്‍ നിര്‍ത്തിയിട്ട ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഹസാര ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഷിയാക്കള്‍ ഏറെ താമസിക്കുന്ന ദഷ്തെ ബറാച്ചി പ്രദേശത്താണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്റഫ് ഗനി ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ താലിബാന്‍ വക്താവ് ആക്രമണത്തെ അപലപിക്കുന്നതായും അറിയിച്ചു.
Keywords: Kabul, News, World, School, Blast, Death, Killed, Attack, Afghanistan school blast toll rises to 68
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.