അഫ്ഗാനിസ്താൻ മുന്‍ ധനമന്ത്രി കുടുംബം പോറ്റാൻ അമേരികയില്‍ ഊബര്‍ ടാക്‌സി ഓടിക്കുന്നു; '6 മണിക്കൂര്‍ കൊണ്ട് 150 ഡോളറിലധികം സമ്പാദിക്കുന്നു'

 


വാഷിംഗ്ടണ്‍: (www.kvartha.com 21.03.2022) അഫ്ഗാനിസ്താൻ മുന്‍ ധനമന്ത്രി അമേരികയില്‍ ഊബര്‍ ടാക്‌സി ഓടിക്കുന്നു. അഫ്ഗാനിസ്താന്റെ ധനമന്ത്രിയായിരിക്കെ ആറ് ബില്യൻ ഡോളറിന്റെ ബജറ്റ് മേല്‍നോട്ടം വഹിക്കുകയും അവതരിപ്പിക്കുകയും ചെയ്ത ഖാലിദ് പയേന്ദ തന്റെ കുടുംബത്തെ പോറ്റാനാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഊബര്‍ ഓടിക്കുന്നത്. ആറ് മണിക്കൂര്‍ കൊണ്ട് 150 ഡോളറിലധികം സമ്പാദിക്കുന്നെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപോർട് ചെയ്തു.
                          
അഫ്ഗാനിസ്താൻ മുന്‍ ധനമന്ത്രി കുടുംബം പോറ്റാൻ അമേരികയില്‍ ഊബര്‍ ടാക്‌സി ഓടിക്കുന്നു; '6 മണിക്കൂര്‍ കൊണ്ട് 150 ഡോളറിലധികം സമ്പാദിക്കുന്നു'

അഫ്ഗാനിസ്താന്‍ ഇപ്പോള്‍ സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുഎസിന്റെ പിന്തുണയുള്ള ഭരണകൂടത്തെ അട്ടിമറിച്ച താലിബാന്‍ സര്‍കാരിനെ അംഗീകരിക്കാന്‍ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും മടിക്കുന്നു. താലിബാന്‍ തലസ്ഥാന നഗരമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മുമ്പ് പയേന്ദ ധനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

പ്രധാനമന്ത്രി അശ്‌റഫ് ഘാനിയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് താലിബാന്‍ അധിനിവേശം തുടങ്ങിയത്. താലിബാന്‍ സര്‍കാര്‍ അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടായിരുന്നതിനാല്‍ അഫ്ഗാനിസ്താന്‍ വിട്ട് അമേരികയിലെ കുടുംബത്തോടൊപ്പം ചേരുകയായിരുന്നു.
തന്നാലാവുന്ന വിധത്തില്‍ കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഖാലിദ് പറഞ്ഞു. അഫ്ഗാനിസ്താന്റെ നിലവിലെ സ്ഥിതിക്ക് കാരണം അമേരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക സൈന്യത്തെ പിന്‍വലിച്ചതിലൂടെ താലിബാന് ഭരണം ഏറ്റെടുക്കാന്‍ അവസരം ഒരുക്കുകയായിരുന്നു.

തലസ്ഥാനം തകര്‍ന്ന ദിവസം കാബൂളിലെ ഒരു ലോകബാങ്ക് ഉദ്യോഗസ്ഥന് അയച്ച വാചക സന്ദേശത്തില്‍ ഖാലിദ് എഴുതിയതിങ്ങനെ: 'ഞങ്ങള്‍ക്ക് 20 വര്‍ഷം ഭരിച്ചു, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നിര്‍മിക്കാന്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു... ഞങ്ങള്‍ നിര്‍മിച്ചത് ഒരു കാര്‍ഡ് വീടായിരുന്നു. അഴിമതിയുടെ അടിത്തറയില്‍ കെട്ടിപ്പടുത്ത കാര്‍ഡുകളുടെ വീട്, അത് വേഗത്തില്‍ തകരുന്നു.

Keywords:  News, World, America, Washington, Top-Headlines, Afghanistan, Minister, Taxi Fares, Prime Minister, Military, People, Former Finance Minister, Uber Cab, Afghanistan's Former Finance Minister Now Drives An Uber Cab In The US.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia