Ebrahim Raisi | ആകാശയാത്രയിൽ എരിഞ്ഞടങ്ങിയത് എതിരാളികൾക്ക് മരണം വിധിച്ച ഭരണാധികാരി; ഇബ്രാഹിം റെയ്സിക്ക് ശേഷം ഇറാൻ എങ്ങോട്ട്?
May 20, 2024, 14:58 IST
/ ഭാമനാവത്ത്
ടെഹ്‌റാൻ: (KVARTHA) തന്നെയും താൻ ഇറാനിൽ നടപ്പിലാക്കിയ മതാധിഷ്ഠിത നയങ്ങളെയും എതിർക്കുന്നവർക്ക് മരണം വിധിച്ച ഇബ്രാഹിം റെയ്സി ഒടുവിൽ കാലത്തിൻ്റെ കാവ്യനീതി പോലെ ആകാശ യാത്രയിൽ ഒടുങ്ങി. എതിരാളികൾക്ക് മരണശിക്ഷവിധിക്കുന്ന സമിതിയുടെ നേതൃത്വം റെയ്സി കണ്ണിൽ ചോരയില്ലാതെയാണ് തന്നെ മുൻപിൽ നീതിക്ക് വേണ്ടി കേഴുന്ന ഇരകളെ അതിക്രൂരമായ മരണത്തിന് ഇരയാക്കിയതെന്ന് ആരോപണമുണ്ട്.
ഒടുവില്‍ ലോകം യുക്രൈയ്ൻ, ഫലസ്തീൻ യുദ്ധങ്ങളിലൂടെ കടന്നു പോകുമ്പോൾ നിർണായക ഇടപെടലുകളുമായി ഇറാൻ രംഗത്തെത്തി. റെയ്സിക്ക് പകരം തീവ്ര ആശയങ്ങൾ കൊടിയടയാളമാക്കിയ ഭരണാധികാരി മാത്രമേ ഇറാൻ ഭരിക്കാൻ സാധ്യതയുള്ളൂ. എന്നാൽ അതു ആരാണെന്ന ചോദ്യമാണ് ലോകരാഷ്ട്രീയത്തിൽ നിന്നും ഉയരുന്നത്. റെയ്സിയുടെ മരണാനന്തരകർമ്മങ്ങൾ കഴിയുമ്പോൾ ആ ചോദ്യത്തിന് ഇറാൻ മറുപടി നൽകിയേക്കും.
Keywords: News, Malayalam News, World News, Ebrahim Raisi, Helicopter, Iran president, Ukraine, Palestine, After Iran President Ebrahim Raisi's Death
< !- START disable copy paste -->

ഖമനേയി നേതാവായപ്പോൾ അദ്ദേഹത്തിൻ്റെ ആത്മീയ ശിഷ്യനായ റെയ്സി തൻ്റെ വളർച്ചയുടെ പടവുകൾ അതിവേഗം ചവുട്ടി കയറുകയായിരുന്നു. മതപുരോഹിതർക്കുള്ള പ്രത്യേക കോടതിയില്‍ പ്രോസിക്യൂട്ടർ ജനറൽ പദവിയടക്കം അദ്ദേഹം വഹിച്ചു. 2009 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കലാപം അടിച്ചമർത്തുന്നതിലും റെയ്സി മുഖ്യറോൾ വഹിച്ചു. അതേസമയം തികഞ്ഞ ഇസ്ലാം മത വാദിയുടെയും അഴിമതി വിരുദ്ധൻ എന്ന പ്രതിഛായയും അദ്ദേഹം ഇതിനിടെയിൽകെട്ടിപ്പടുത്തു.
ഈ പ്രതിച്ഛായയിലാണ് 2017ൽ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്, പക്ഷേ, വിജയിച്ചത് എതിർ സ്ഥാനാർത്ഥിയായ ഹസൻ റൂഹാനിയാണ്. എന്നാൽ പരാജയത്തിൽ തളരാത്ത ഫീനിക്സ് പക്ഷിയായി റെയ്സി. ഇറാൻ്റെ ചീഫ് ജസ്റ്റിസായി റെയ്സി ഉയര്‍ന്നു. ഖമനേയിയുടെ അനന്തരാവകാശിയെ തീരുമാനിക്കാനുള്ള കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. ഇറാൻ പടിഞ്ഞാറുമായി ഒപ്പിട്ട ആണവ ധാരണയെ ശക്തമായി എതിർത്തയാളാണ് റെയ്സി. പിന്നീട് ആണവ ധാരണയില്‍ നിന്നും അമേരിക്ക പിൻമാറുകയും ഉപരോധങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തതോടെ റെയ്സിയുടെ പ്രതിഛായ രാജ്യത്ത് മെച്ചപ്പെട്ടു.
ഒടുവില്‍ 2021ലാണ് ഇബ്രാഹിം റെയ്സി, 62 ശതമാനം വോട്ടു നേടി ഇറാന്‍റെ പ്രസിഡന്‍റാകുന്നത്. ഇറാന്‍റെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൊണ്ടുള്ള ഒരു ആണവ ധാരണയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടായിരുന്നു റെയ്സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ, ഭരണത്തിലേറിയ ശേഷം അദ്ദേഹം പടിഞ്ഞാറിനെ ഉപേക്ഷിച്ച് ചൈനയുമായുള്ള ബന്ധം ശക്തമാക്കുകയാണ് ചെയ്തത്. ഇതോടെ അമേരിക്കയുൾപ്പെടെയുള്ള വൻ ശക്തികൾ എതിർ പക്ഷത്തായി മാറി.
ഇസ്ലാമിക മതനിയമങ്ങൾ നടപ്പിലാക്കുന്നതിന് രാജ്യത്ത് സദാചാര പൊലീസ് സംവിധാനവും ശക്തമാക്കി. ഇതിന് പിന്നാലെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് പിടിച്ച് കൊണ്ട് പോയി മര്‍ദിച്ചതിന് പിന്നാലെ 2022 സെപ്തംബര്‍ 16 ന് മരണത്തിന് കീഴടങ്ങിയ മഹ്സ അമിനി (ജിന എമിനി) എന്ന യുവതിയ്ക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഖമനേയിയുടെ കുടുംബ വീട് പോലും അക്രമികള്‍ അഗ്നിക്ക് ഇരയാക്കി. പിന്നാലെ ശക്തമായ അടിച്ചമര്‍ത്തലായിരുന്നു രാജ്യം കണ്ടത്. നിരവധി പ്രമുഖരെ പ്രക്ഷോഭ കാലത്ത് ഭരണകൂടത്തിനെതിരെ തിരിഞ്ഞുവെന്ന കാരണത്താല്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയായിരുന്നു സര്‍ക്കാര്‍ പ്രതികരിച്ചത്. ഉരുക്കു മുഷ്ടി ഉപയോഗിച്ചും ചോരപ്പുഴയൊഴുക്കിയും പ്രതിഷേധങ്ങള്‍ നിശബ്ദമാക്കുന്നതില്‍ റെയ്സി വിജയം കണ്ടു.
ഈ പ്രതിച്ഛായയിലാണ് 2017ൽ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്, പക്ഷേ, വിജയിച്ചത് എതിർ സ്ഥാനാർത്ഥിയായ ഹസൻ റൂഹാനിയാണ്. എന്നാൽ പരാജയത്തിൽ തളരാത്ത ഫീനിക്സ് പക്ഷിയായി റെയ്സി. ഇറാൻ്റെ ചീഫ് ജസ്റ്റിസായി റെയ്സി ഉയര്‍ന്നു. ഖമനേയിയുടെ അനന്തരാവകാശിയെ തീരുമാനിക്കാനുള്ള കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. ഇറാൻ പടിഞ്ഞാറുമായി ഒപ്പിട്ട ആണവ ധാരണയെ ശക്തമായി എതിർത്തയാളാണ് റെയ്സി. പിന്നീട് ആണവ ധാരണയില്‍ നിന്നും അമേരിക്ക പിൻമാറുകയും ഉപരോധങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തതോടെ റെയ്സിയുടെ പ്രതിഛായ രാജ്യത്ത് മെച്ചപ്പെട്ടു.
ഒടുവില്‍ 2021ലാണ് ഇബ്രാഹിം റെയ്സി, 62 ശതമാനം വോട്ടു നേടി ഇറാന്‍റെ പ്രസിഡന്‍റാകുന്നത്. ഇറാന്‍റെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൊണ്ടുള്ള ഒരു ആണവ ധാരണയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടായിരുന്നു റെയ്സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ, ഭരണത്തിലേറിയ ശേഷം അദ്ദേഹം പടിഞ്ഞാറിനെ ഉപേക്ഷിച്ച് ചൈനയുമായുള്ള ബന്ധം ശക്തമാക്കുകയാണ് ചെയ്തത്. ഇതോടെ അമേരിക്കയുൾപ്പെടെയുള്ള വൻ ശക്തികൾ എതിർ പക്ഷത്തായി മാറി.
ഇസ്ലാമിക മതനിയമങ്ങൾ നടപ്പിലാക്കുന്നതിന് രാജ്യത്ത് സദാചാര പൊലീസ് സംവിധാനവും ശക്തമാക്കി. ഇതിന് പിന്നാലെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് പിടിച്ച് കൊണ്ട് പോയി മര്‍ദിച്ചതിന് പിന്നാലെ 2022 സെപ്തംബര്‍ 16 ന് മരണത്തിന് കീഴടങ്ങിയ മഹ്സ അമിനി (ജിന എമിനി) എന്ന യുവതിയ്ക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഖമനേയിയുടെ കുടുംബ വീട് പോലും അക്രമികള്‍ അഗ്നിക്ക് ഇരയാക്കി. പിന്നാലെ ശക്തമായ അടിച്ചമര്‍ത്തലായിരുന്നു രാജ്യം കണ്ടത്. നിരവധി പ്രമുഖരെ പ്രക്ഷോഭ കാലത്ത് ഭരണകൂടത്തിനെതിരെ തിരിഞ്ഞുവെന്ന കാരണത്താല്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയായിരുന്നു സര്‍ക്കാര്‍ പ്രതികരിച്ചത്. ഉരുക്കു മുഷ്ടി ഉപയോഗിച്ചും ചോരപ്പുഴയൊഴുക്കിയും പ്രതിഷേധങ്ങള്‍ നിശബ്ദമാക്കുന്നതില്‍ റെയ്സി വിജയം കണ്ടു.
ഒടുവില്‍ ലോകം യുക്രൈയ്ൻ, ഫലസ്തീൻ യുദ്ധങ്ങളിലൂടെ കടന്നു പോകുമ്പോൾ നിർണായക ഇടപെടലുകളുമായി ഇറാൻ രംഗത്തെത്തി. റെയ്സിക്ക് പകരം തീവ്ര ആശയങ്ങൾ കൊടിയടയാളമാക്കിയ ഭരണാധികാരി മാത്രമേ ഇറാൻ ഭരിക്കാൻ സാധ്യതയുള്ളൂ. എന്നാൽ അതു ആരാണെന്ന ചോദ്യമാണ് ലോകരാഷ്ട്രീയത്തിൽ നിന്നും ഉയരുന്നത്. റെയ്സിയുടെ മരണാനന്തരകർമ്മങ്ങൾ കഴിയുമ്പോൾ ആ ചോദ്യത്തിന് ഇറാൻ മറുപടി നൽകിയേക്കും.
Keywords: News, Malayalam News, World News, Ebrahim Raisi, Helicopter, Iran president, Ukraine, Palestine, After Iran President Ebrahim Raisi's Death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.