Barbie Film | 'സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; കുവൈതിന് പിന്നാലെ അല്‍ജീരിയയിലും ബാര്‍ബി സിനിമയ്ക്ക് വിലക്ക്

 


അല്‍ജീരിയ: (www.kvartha.com) മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ വടക്കൻ ആഫ്രിക്കയിലെ അൽജീരിയയിൽ റിലീസ് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം ജനപ്രിയ സിനിമയായ ബാർബി നിരോധിച്ചു.ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ആയ സിനിമ ഉടൻ പിൻ വലിക്കണമെന്ന് സിനിമാ തിയറ്ററുകളോട് സാംസ്കാരിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

സിനിമ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുകയും അൽജീരിയയുടെ മതപരവും സാംസ്കാരികവുമായ വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും അധികൃതർ അറിയിച്ചതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. എന്നാൽ അതേ സമയം അൽജിയേഴ്‌സ്, ഓറാൻ, കോൺസ്റ്റന്റൈൻ എന്നീ നഗരങ്ങളിലെ സിനിമാ തിയ്യറ്ററുകൾ തിങ്ങി നിറഞ്ഞിരുന്നതായി  അൽജീരിയ ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.

അറബ് ലോകത്തും സിനിമയുടെ സാമൂഹിക മൂല്യങ്ങളെക്കുറിച്ച് വിമർശനം ഉയർന്നിരുന്നു, 'പൊതു ധാർമികതയും സാമൂഹിക പാരമ്പര്യവും' സംരക്ഷിക്കുന്നതിനായി ബാർബിയെ നിരോധിക്കുന്നതായി കഴിഞ്ഞയാഴ്ച കുവൈറ്റ് അറിയിച്ചിരുന്നു. 

ചിത്രം ഔദ്യോഗികപരമായി നിരോധിക്കുന്നത് ധാർമിക മൂല്യങ്ങൾക്ക് എതിരായതിനാലാണ് എന്ന് മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. എങ്കിലും മിക്ക തീയറ്ററുകളിലും സിനിമ ഇറങ്ങിയത് മുതൽ ഹൗസ് ഫുൾ ആയിരുന്നു.

ഹോളിവുഡ് അഡൾട് സിനിമ താരങ്ങളായ മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും അഭിനയിച്ചതാണ് ഈ ചിത്രം. കുട്ടികളുടെ കഥാപാത്രമായ ബാർബി അതിന്റെ യഥാർത്ഥ ലോകത്തേക്ക് യാത്ര ചെയ്യുകയും അവളുടെ വ്യക്തിത്വത്തെ കുറിച്ച് കൂടുതൽ അറിവ് നേടുകയും ചെയ്യുന്ന ഒരു കഥയാണ് ബാർബി.

സിനിമയുടെ റിലീസ് സമയത്ത്, സംവിധായിക ഗ്രെറ്റ ഗെർവിഗ് ന്യൂയോർക്ക് ടൈംസിനോട് 'ഇത് ഒരു തമാശ ആയി കണക്കാക്കേണ്ടതാണെന്നും സ്ത്രീ ആയാലും പുരുഷൻ ആയാലും നമ്മെ ബാധിക്കാത്ത കാര്യങ്ങൾ വിട്ടു കളയണം.' എന്നും പറഞ്ഞിരുന്നു.

ഇതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കിൽ നിന്നും സ്പാനിഷ് രാജകുടുംബത്തിൽ നിന്നും സിനിമാ ഔട്ടിംഗിൽ ചിത്രീകരിച്ച യുകെ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളിൽ നിന്നും ബാർബിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു.

ഇത്തരത്തിൽ വിലക്കുകളും വിമർശനങ്ങളും നേരിടുന്നുണ്ടെങ്കിലും റിലീസ് ചെയ്തത് മുതൽ ഇത് വരെ ഒരു ബില്ല്യൺ ഡോളർ ആണ് ഈ സിനിമയുടെ കളക്ഷൻ.

Barbie Film | 'സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; കുവൈതിന് പിന്നാലെ അല്‍ജീരിയയിലും ബാര്‍ബി സിനിമയ്ക്ക് വിലക്ക്


Keywords: News, World, World-News, Entertainment, Barbie, Banned, Malayalam News, Entertainment-News, After Kuwait, Algeria also bans Barbie movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia