ലണ്ടന്‍: (www.kvartha.com 08.09.2015) വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്തൃവീട്ടിലെ മണിയറയില്‍ കാമുകനെ വിളിച്ചുവരുത്തി അവിഹിതബന്ധത്തിലേര്‍പെട്ട കാമുകിയും കാമുകനും അറസ്റ്റില്‍. മൊറോക്കോയിലെ മരാകേഷ് സിറ്റിയിലായിരുന്നു സംഭവം. ഭര്‍ത്താവ് മധുവിധുയാത്രകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയായിരുന്നു കാമുകനൊപ്പമുള്ള മുപ്പത്തഞ്ചുകാരിയായ യുവതിയുടെ കാമകേളി.
ഭര്‍ത്താവ് എന്തോ ആവശ്യത്തിനായി പുറത്തുപോയ തക്കം നോക്കി കാമുകനെ യുവതി വീട്ടിലേക്ക്
വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഇവിടെ വില്ലന്മാരായത് അയല്‍ക്കാരായിരുന്നു. ഭര്‍ത്താവ് വീട്ടില്ലാത്ത നേരത്ത് അപരിതനായ ഒരാള്‍ വീട്ടില്‍ കയറിയത് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു. ഏതായാലും വന്നിരിക്കുന്നത് ബന്ധുവല്ലെന്ന് ഇവര്‍ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തു.
എന്നാല്‍ കാര്യങ്ങള്‍ വ്യക്തമാക്കാതെ ഉടന്‍തന്നെ യുവതി വീട്ടിനുള്ളില്‍ കയറി കതകടയ്ക്കുകയായിരുന്നു ചെയ്തത്. ഇതോടെ അയല്‍ക്കാര്‍ക്ക് സംശയമായി. അവര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. വീട്ടില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്ത് കുതിച്ചെത്തിയ പോലീസിന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും കുടുങ്ങുകയും ചെയ്തു. അപ്പോഴേക്കും വിവരമറിഞ്ഞ് ഭര്‍ത്താവും സ്ഥലത്തെത്തി.
അനാശാസ്യക്കുറ്റം ചുമത്തിയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. പിന്നീട് ഇവര്‍ ജാമ്യംകിട്ടി പുറത്തിറങ്ങി. എന്നാല്‍ തന്നെ വഞ്ചിച്ചവളുമായി ഇനി ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്നാണ് ഭര്‍ത്താവിന്റെ തീരുമാനം. വിവാഹമോചനത്തിനുള്ള നടപടികള്‍ ഇയാള്‍ ആരംഭിക്കുകയും ചെയ്തു.
Also Read:
കുഡ്ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
Keywords: London, Police, Arrest, World.
ഭര്‍ത്താവ് എന്തോ ആവശ്യത്തിനായി പുറത്തുപോയ തക്കം നോക്കി കാമുകനെ യുവതി വീട്ടിലേക്ക്
എന്നാല്‍ കാര്യങ്ങള്‍ വ്യക്തമാക്കാതെ ഉടന്‍തന്നെ യുവതി വീട്ടിനുള്ളില്‍ കയറി കതകടയ്ക്കുകയായിരുന്നു ചെയ്തത്. ഇതോടെ അയല്‍ക്കാര്‍ക്ക് സംശയമായി. അവര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. വീട്ടില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്ത് കുതിച്ചെത്തിയ പോലീസിന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും കുടുങ്ങുകയും ചെയ്തു. അപ്പോഴേക്കും വിവരമറിഞ്ഞ് ഭര്‍ത്താവും സ്ഥലത്തെത്തി.
അനാശാസ്യക്കുറ്റം ചുമത്തിയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. പിന്നീട് ഇവര്‍ ജാമ്യംകിട്ടി പുറത്തിറങ്ങി. എന്നാല്‍ തന്നെ വഞ്ചിച്ചവളുമായി ഇനി ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്നാണ് ഭര്‍ത്താവിന്റെ തീരുമാനം. വിവാഹമോചനത്തിനുള്ള നടപടികള്‍ ഇയാള്‍ ആരംഭിക്കുകയും ചെയ്തു.
Also Read:
കുഡ്ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
Keywords: London, Police, Arrest, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.