പാക്കിസ്ഥാന്‍: (www.kvartha.com 28.1.2015) പാക്കിസ്ഥാനിലെ വടക്കു കിഴക്കന്‍ പ്രവിശ്യയിലെ സ്‌കൂളുകളില്‍ ഇനി തോക്കേന്തിയ അധ്യാപകരെ കാണാം. പെഷവാറിലെ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ 132 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 150 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് അധ്യാപകര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി ലഭിച്ചത്. അധ്യാപകര്‍ക്ക് ഇതിനായ് പരിശീലനം നല്‍കി തുടങ്ങി.
എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സംരക്ഷണം നല്‍കാനുള്ള പോലീസ് സേനയുടെ അപര്യാപ്തതമൂലമാണ് അധ്യാപകര്‍ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള അനുമതി നല്‍കിയതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഷ്താഖ് ഖാനി പറഞ്ഞു.
Keywords: Teachers, Hand, Gun, Army School, Terrorist, Attack, Police, World, Pakistan, Terror Attack, Gun attack, Teacher, school.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.