ബെയ്ജിങ്: പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ തനിക്കുള്ളൂവെന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിന്‍പിങ് പറഞ്ഞു .
ജനങ്ങളുടെ ആഗ്രഹപ്രകാരമുള്ള ജീവിത സൗകര്യങ്ങള്‍ നല്കാന് കഴിവതും ശ്രമിക്കുമെന്നും, ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളാണു ചരിത്രം സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികളുടെ ഉന്നമനത്തിനായി കഴിവതും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതാക്കള്‍ അഴിമതി നടത്തുകയും ഉദ്യോഗസ്ഥ മേധാവികളെ പോലെ ജനങ്ങളോടു പെരുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ട്ടി അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Aim, Party , Powerfull , Baijing , Communist , Secretary , Shi Jin Ping , Elect ,Peaple , History,China, Personnel, Corruption, Leaders, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.