Suspension | യാത്രയ്ക്കിടെ വിമാനത്തില്‍വച്ച് തമ്മിലടിച്ച് പൈലറ്റുമാര്‍; സസ്‌പെന്‍ഷന്‍
Aug 30, 2022, 12:50 IST
പാരിസ്: (www.kvartha.com) യാത്രയ്ക്കിടെ വിമാനത്തില്‍വച്ച് തമ്മിലടിച്ച പൈലറ്റുമാര്‍ക്ക് പണികിട്ടി. പൈലറ്റുമാരെ എയര്‍ ഫ്രാന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ജനീവയില്‍നിന്ന് പാരിസിലേക്കുള്ള യാത്രയ്ക്കിടെയാണ് ആകാശത്ത് കോക്പിറ്റില്‍വച്ച് പൈലറ്റുമാര്‍ തമ്മില്‍ത്തല്ല് നടത്തിയത്.
എയര്‍ബസ് എ320 വിമാനത്തില്‍ ജൂണിലാണ് സംഭവം നടന്നതെന്ന് കംപനിയുടെ വക്താവിനെ ഉദ്ധരിച്ച് ലാ ട്രിബ്യൂണ്‍ പത്രം റിപോര്‍ട് ചെയ്തു. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തന്നെ പൈലറ്റും കോപൈലറ്റും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇരുവരും പരസ്പരം കോളറില്‍ പിടിച്ച് തര്‍ക്കിക്കുകയും ഒരാള്‍ മറ്റൊരാളെ തല്ലുകയും ചെയ്തുവെന്ന് പത്രം റിപോര്‍ട് ചെയ്തു.
പൈലറ്റുമാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെയും തമ്മില്‍ത്തല്ലിന്റെയും ശബ്ദം കേട്ട് ക്യാബിന്‍ ക്രൂ ഓടിയെത്തുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റിയശേഷം ക്യാബിന്‍ ക്രൂവില്‍ ഒരാള്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ കോക്പിറ്റില്‍ തുടര്‍ന്നു.
പ്രശ്‌നം പെട്ടെന്നുതന്നെ പരിഹരിച്ചെന്നും വിമാനത്തിന്റെ സുരക്ഷയെ ബാധിച്ചില്ലെന്നും വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൈലറ്റുമാരുടെ പേര് പുറത്തുവിട്ടിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.