ഞങ്ങൾക്ക് ഭക്ഷണം വേണമെന്ന് പിഞ്ചു കുഞ്ഞിനെ കാണിച്ച് ഒരു സ്ത്രീ; ബോംബിനെ കുറിച്ച് മാത്രം ഭയത്തോടെ സംസാരിക്കുന്ന മക്കളുടെ മനസ് ശാന്തമാക്കൻ കളിപ്പാട്ടം വേണമെന്ന് മറ്റൊരു മാതാവ്; ഗസ്സയിൽ നിന്നുള്ള വിലാപം പങ്കിട്ട് അൽജസീറ; പാലായനം ചെയ്‌തത് 38000 ൽ അധികം ഫലസ്തീനികൾ

 


ഗസ്സ: (www.kvartha.com 18.05.2021) ബോംബാക്രമണങ്ങളിൽ വീട് നഷ്ടപ്പെട്ട അനവധി പേർ ഭക്ഷണത്തിനും വസ്ത്രത്തിനുമായി വിലപിക്കുന്ന ദയനീയ കാഴ്ചകളാണ് ഗസ്സയിൽ നിന്ന് കാണാവുന്നത്. ഇസ്രാഈൽ തീവ്രമായ ബോംബാക്രമണം തുടരുന്നതിനാൽ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗസ്സയിൽ നിന്ന് 38,000 ത്തിലധികം ഫലസ്തീനികൾ പാലായനം ചെയ്തിട്ടുണ്ട്. ഇതിൽ നിരവധി പേർ യുഎൻ ഏജൻസിയായ യു‌എൻ‌ആർ‌ഡബ്ല്യുഎ പ്രദേശത്ത് നടത്തുന്ന 48 സ്കൂളുകളിൽ അഭയം തേടിയിട്ടുണ്ട്.


ഞങ്ങൾക്ക് ഭക്ഷണം വേണമെന്ന് പിഞ്ചു കുഞ്ഞിനെ കാണിച്ച് ഒരു സ്ത്രീ; ബോംബിനെ കുറിച്ച് മാത്രം ഭയത്തോടെ സംസാരിക്കുന്ന മക്കളുടെ മനസ് ശാന്തമാക്കൻ കളിപ്പാട്ടം വേണമെന്ന് മറ്റൊരു മാതാവ്; ഗസ്സയിൽ നിന്നുള്ള വിലാപം പങ്കിട്ട് അൽജസീറ; പാലായനം ചെയ്‌തത് 38000 ൽ അധികം ഫലസ്തീനികൾ


ഗസ്സ സിറ്റിയിലെ ഒരു ക്ലാസ് മുറിയുടെ അകത്ത് അഭയം തേടിയ ഒരു സ്ത്രീയുടെയും കുട്ടികളുടെയും ദയനീയ ചിത്രം അൽജസീറ പങ്കിട്ടതിങ്ങനെ: തറയിൽ ആ സ്ത്രീയുടെ നവജാത ശിശു കാലിട്ടടിക്കുകയാണ്. അവളുടെ മറ്റ് അഞ്ച് കുട്ടികൾ അകത്തും പുറത്തുമായുണ്ട്. ഞങ്ങൾക്ക് ഭക്ഷണം വേണം എന്നാണ് അവർ ആവശ്യപ്പെട്ടത്. പിഞ്ചു കുഞ്ഞിന് നൽകാൻ പാൽ പോലും അവിടെ ഇല്ല, വസ്ത്രം, മെത്ത ഒന്നുമില്ല. വെറും തറയിലാണ് അവർ കിടക്കുന്നത്. രണ്ടാഴ്ച മുമ്പ് മാത്രമാണ് അവർ കുഞ്ഞിന് ജന്മം നൽകിയത്.

യുഎൻ‌ആർ‌ഡബ്ല്യു‌എ നടത്തുന്ന സ്‌കൂളുകളിലേക്ക് അനവധി കുടുംബങ്ങൾ കാൽനടയായി നടന്ന് പോകുന്ന ദൃശ്യങ്ങളും ഗസ്സയിൽ കാണാം. 'കാറുകളോ ഗതാഗതമോ ലഭ്യമല്ല', കുറേ ദൂരം താണ്ടി ക്യാമ്പുകളിലേക്ക് നടന്നെത്തിയ ഒരാൾ പ്രതികരിച്ചു. അഭയാർഥി ക്യാമ്പിലുള്ള ജമൽ അൽ അത്തറിനെ സംബന്ധിച്ചിടത്തോളം, അവരുടെ കുടുംബം പാലായനം ചെയ്യുന്നത് ഇതാദ്യമല്ല. 2014 ലെ ഗസ്സ ആക്രമണത്തിൽ 40 ദിവസമാണ് അവർ ഒരു സ്കൂളിൽ അഭയം തേടിയത്. അന്ന് 50 ദിവസത്തിനിടെ 2,100 ൽ അധികം ഫലസ്തീനികളെയാണ് ഇസ്‌റാഈൽ കൊലപ്പെടുത്തിയത്.

മറ്റൊരു മാതാവിന്റെ ആവശ്യം അതി ദയനീയമായിരുന്നു. 'ഞങ്ങളുടെ കുട്ടികൾ ഇപ്പോൾ ബോംബുകളെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്, അവരുടെ മനസ് ശാന്തമാക്കാൻ കളിപ്പാട്ടങ്ങളോ മറ്റോ വേണമെന്നായിരുന്നു ആ സ്ത്രീയുടെ ആവശ്യം.

കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് ശേഷം ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ ബോംബാക്രമണത്തിൽ ഇതുവരെ 58 കുട്ടികളും 35 സ്ത്രീകളും ഉൾപെടെ 201 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,300 ലധികം പേർക്ക് പരിക്കേറ്റു. കിഴക്കൻ ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്ക് നേരെ ഇസ്റാഈൽ സൈന്യം ആക്രമണം അഴിച്ചുവിട്ടതോടെയാണ് പ്രദേശം വീണ്ടും രക്തക്കളമായത്.

Keywords:  News, International, World, Bomb Blast, Attack, Israel, Media, House, School, Mother, Al-Aqsas, Al-Jazeera, Al Jazeera shares mourning from Gaza; More than 38,000 Palestinians have fled.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia