Emergency Landing | 174 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ തകര്‍ന്ന് തെറിച്ചുവീണു; അടിയന്തര ലാന്‍ഡിംഗ് നടത്തി അലസ്‌ക എയര്‍ലൈന്‍; യാത്രക്കാര്‍ സുരക്ഷിതര്‍

 


വാഷിംഗ്ടണ്‍: (KVARTHA) പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന്റെ ഡോര്‍ തകര്‍ന്ന് തെറിച്ച് പോയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി അലസ്‌ക എയര്‍ലൈന്‍ ബോയിങ്ങ് 737 വിമാനം. 174 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കുകളില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Emergency Landing | 174 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ തകര്‍ന്ന് തെറിച്ചുവീണു; അടിയന്തര ലാന്‍ഡിംഗ് നടത്തി അലസ്‌ക എയര്‍ലൈന്‍; യാത്രക്കാര്‍ സുരക്ഷിതര്‍
16,000 അടി മുകളില്‍ എത്തിയപ്പോഴാണ് ഡോര്‍ തകര്‍ന്നത്. ഡോറിനരികില്‍ ഇരുന്ന കുട്ടി സമ്മര്‍ദം മൂലം പുറത്തേക്ക് വലിഞ്ഞ് ഷര്‍ട് കീറിപ്പോവുകയും, ഡോറരികിലുള്ള സീറ്റ് തകരുകയും, യാത്രക്കാരുടെ ഫോണുകള്‍ തെറിച്ച് പോവുകയും ചെയ്തു. സമൂഹമാധ്യമയായ 'എക്‌സില്‍' പ്രചരിച്ച വീഡിയോയില്‍ ഡോര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ദ്വാരം കൃത്യമായി കാണാം.

ഡോര്‍ ഇളകിത്തെറിച്ച് യാത്രക്കാരുടെ ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഡോര്‍ തകര്‍ന്ന് കാബിനില്‍ സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം പോര്‍ട് ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

ഓണ്‍ലൈനില്‍ ലഭ്യമായ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി(FAA) കണക്കുകള്‍ പ്രകാരം 2023 നവംബറില്‍ എഫ് എ എ സാക്ഷ്യപ്പെടുത്തിയ അലസ്‌ക 1282 ബോയിങ്ങ് 737-9 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വിമാനത്തില്‍ വലിയൊരു ദ്വാരം ശ്രദ്ധയില്‍പ്പെടുകയായിരുന്നു എന്ന് യാത്രക്കാര്‍ പറഞ്ഞു.

തിരിച്ചിറങ്ങിയ വിമാനത്തില്‍ യാത്രക്കാര്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ശാന്തരായിരിക്കുന്നതും കാണാം. ലോകത്ത് തന്നെ എറ്റവും പ്രശസ്തമായ വിമാനങ്ങളില്‍ ഒന്നാണ് ബോയിങ്ങ് 737 മാക്‌സ്, എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളും മറ്റു വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. 2018 ലും 2019 ലും ഇന്‍ഡോനേഷ്യയിലും എത്യോപ്യയിലുമായി നടന്ന അപകടത്തില്‍ ആകെ 346 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അപകടത്തിന് പിന്നാലെ വിമാനത്തില്‍ പരിശോധനകള്‍ തുടരുകയാണ്. അപകടത്തിന് കാരണം വിശദമായ പരിശോധനയിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു.

Keywords: Alaska Airlines temporarily grounds Boeing 737 Max 9 planes after mid-air window tragedy, Washington, News,  Alaska Airlines, Emergency Landing, Passengers, Social Media, Passengers, Probe, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia