Alligator | റണ്‍വേയില്‍ മുതല; യാത്ര പുറപ്പെടാന്‍ ക്ഷമയോടെ കാത്തിരുന്ന് പൈലറ്റുമാര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
Sep 2, 2022, 20:02 IST
യു എസ്: (www.kvartha.com) വിമാനത്താവളത്തിലെ റണ്‍വേയില്‍ അപ്രതീക്ഷിത അതിഥിയായെത്തിയത് മുതല. ഇതോടെ യാത്രപുറപ്പെടാനാകാതെ കാത്തിരുന്ന് വിമാനങ്ങള്‍. യു എസിലെ സൗത് കരോലിനയിലെ ഷാര്‍ലെസ്റ്റോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ ആണ് അസാധാരണമായ സംഭവം നടന്നത്.
യാത്രയ്ക്ക് മുതല തടസമായതോടെ പൈലറ്റുമാര്‍ മുതല കടന്നുപോയ ശേഷം നമ്മുക്ക് യാത്ര തുടരാമെന്ന് യാത്രക്കാരെ അറിയിക്കുകയായിരുന്നു. സൗത് കരോലിനയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഷാര്‍ലെസ്റ്റോണ്‍. യാത്രക്കാരാണ് ആദ്യം വിമാനത്തിന്റെ ജനാലയിലൂടെ മുതലയെ കണ്ടത്.
ഇതോടെ വിമാനത്താവളത്തില്‍ നിന്ന് രാത്രി ഏഴുമണിയോടെ പറന്നുയരേണ്ടിയിരുന്ന വിമാനങ്ങള്‍ വൈകി. ഈ അസാധാരണ സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
പ്രാദേശിക മാധ്യമ റിപോര്‍ടുകള്‍ പ്രകാരം, മുതലയെ ഓടിച്ചുവിടാന്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. പകരം റണ്‍വേയിലൂടെ മുതലയെ കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു. ഈ സമയം വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. ഡെല്‍റ്റ വിമാനം പറന്നുയരാനുള്ള കാലതാമസത്തെക്കുറിച്ച് ഫ് ളൈറ്റ് അനൗണ്‍സ്‌മെന്റും നടത്തി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു എസ് നേവി എയര്‍ബേസിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് റണ്‍വേയില്‍ വെയില്‍ കായാനെത്തിയ മുതലയെ പിടികൂടാന്‍ പട്ടാളക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വന്യജീവി ഉദ്യോഗസ്ഥരെത്തിയാണ് മുതലയെ മാറ്റിയത്.
ഷാര്‍ലെസ്റ്റോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശം നിരവധി ഉരഗങ്ങളുടെ ആവാസ കേന്ദ്രമാണ്. ഇതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
Keywords: Alligator delays flight on runway at Charleston International Airport, America, News, Airport, Flight, Pilots, Passengers, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.