ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കുമെന്ന് ആഞ്ചല മെര്‍ക്കല

 


ജര്‍മനി: (www.kvartha.com 07.12.2016) ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കുമെന്ന് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല. കുടിയേറ്റക്കാരെ സ്വാഗതം ചെയ്തതിന് നേരത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ് വാങ്ങേണ്ടി വന്ന ആഞ്ചല മെര്‍ക്കല, ബുര്‍ഖ നിരോധനത്തിലൂടെ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാനാണ് ലക്ഷ്യമിടുന്നത്.

ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കുമെന്ന് ആഞ്ചല മെര്‍ക്കല

ജര്‍മന്‍ നിയമത്തിന് മേല്‍ മറ്റൊരു നിയമം അടിച്ചേല്‍പ്പിക്കുന്നത് ഇനി തുടരില്ലെന്ന് ചൊവ്വാഴ്ച നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അവര്‍ നേതാക്കളെ അറിയിച്ചു. മുഖം പൂര്‍ണമായും മറക്കുന്ന വസ്ത്രം രാജ്യത്ത് അനുവദിക്കാന്‍ പറ്റില്ല. നിയമപരമായി സാധിക്കുകയാണെങ്കില്‍ ബുര്‍ഖ നിരോധിക്കും. കുടിയേറ്റക്കാരെ രാജ്യത്ത് സ്വാഗതം ചെയ്യുന്നത് ഇനി ആവര്‍ത്തില്ലെന്നും 80 മിനിറ്റ് നേരം നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ 10 ലക്ഷത്തോളം കുടിയേറ്റക്കാരെ ജര്‍മനിയിലേക്ക് ക്ഷണിച്ച് ലോകശ്രദ്ധ നേടിയ മെര്‍ക്കലയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

Keywords : Germany, World, Islam, Angela Merkel calls for full-face veil ban in Germany.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia